ഒടുവിൽ നടൻ രാജ്‌മോഹന്റെ മൃതദേഹം അക്കാദമി ഏറ്റെടുത്തു; സംസ്‌കാരം ഇന്ന്


അവസാന കാലത്ത് അനാഥാലയത്തിലായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം ഏറ്റെടുക്കാൻ ആരുമെത്താത്തതിനെ തുടർന്നാണ് ജനറൽ ആശുപത്രി മോർച്ചറിയിൽ മൂന്ന്ദിവസത്തോളം സൂക്ഷിക്കേണ്ടിവന്നത്.

ചലച്ചിത്ര അക്കാദമി ആസ്ഥാനം, രാജ് മോഹൻ

തിരുവനന്തപുരം: ഏറ്റെടുക്കാൻ ആരുമില്ലാതെ ജനറൽ ആശുപത്രി മോർച്ചറിയിലായിരുന്ന നടൻ രാജ്‌മോഹന്റെ മൃതദേഹം സംസ്ഥാന ചലച്ചിത്ര അക്കാദമി ഏറ്റെടുത്തു. വ്യാഴാഴ്ച 11- ന് ശാന്തികവാടത്തിൽ സംസ്‌കരിക്കും. ചന്തു മേനോന്റെ നോവലിനെ ആധാരമാക്കി കലാനിലയം കൃഷ്ണൻനായർ സംവിധാനം ചെയ്ത 'ഇന്ദുലേഖ' സിനിമയിൽ മാധവൻ എന്ന നായക വേഷം ചെയ്ത രാജ്‌മോഹൻ ഞായറാഴ്ചയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മരിച്ചത്.

അവസാന കാലത്ത് അനാഥാലയത്തിലായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം ഏറ്റെടുക്കാൻ ആരുമെത്താത്തതിനെ തുടർന്നാണ് ജനറൽ ആശുപത്രി മോർച്ചറിയിൽ മൂന്ന്ദിവസത്തോളം സൂക്ഷിക്കേണ്ടിവന്നത്. കലാനിലയം കൃഷ്ണൻ നായരുടെ മരുമകൻ കൂടിയായിരുന്നു രാജ്മോഹൻ. ഇദ്ദേഹം പിന്നീട് വിവാഹബന്ധം ഉപേക്ഷിച്ച് മാറി താമസിക്കുകയായിരുന്നു.

മൃതദേഹം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 10ന് ഏറ്റുവാങ്ങും. തുടർന്ന് 10.15 മുതൽ ഭാരത് ഭവനിൽ പൊതുദർശനത്തിന് വെയ്ക്കും. 'ഇന്ദുലേഖ' എന്ന സിനിമയിൽ നായകവേഷമിട്ട രാജ്‌മോഹന്റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ലെന്ന വാർത്തകളെ തുടർന്ന് മന്ത്രി വി.എൻ.വാസവൻ ഇടപെട്ടിരുന്നു. മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ചലച്ചിത്ര അക്കാദമിയും സാമൂഹ്യ നീതി വകുപ്പും നടപടികൾ വേഗത്തിലാക്കിയത്.

ഏറ്റെടുക്കാൻ ആരുമില്ലാത്ത മൃതശരീരങ്ങളുണ്ടെങ്കിൽ പത്രപ്പരസ്യം നൽകി അവകാശികൾ എത്തുമോയെന്ന് ഏഴ് ദിവസം കാത്തിരിക്കണമെന്നാണ് നിയമം. പോലീസ് അന്വേഷണത്തിനൊടുവിൽ മൂന്നു ദിവസം എന്ന ഇളവ് നൽകി സർക്കാർ മൃതദേഹം ഏറ്റെടുക്കാൻ അക്കാദമിയെ അനുവദിക്കുകയായിരുന്നു.

Content Highlights: late actor rajmohan's cremation today, rajmohan movies, indulekha movie

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented