സൂപ്പർ സ്റ്റാറിൽനിന്ന് കർണാടകത്തിന്റെ പവർ സ്റ്റാറിലേക്ക്; ആരാധകർക്കെന്നും പ്രിയപ്പെട്ട 'അപ്പു'


അച്ഛൻ രാജ്കുമാറിനോടുള്ള സ്നേഹവും ആദരവും ഒട്ടും ചോരാതെ കന്നഡ നാട് പകർന്നുനൽകിയത് പുനീതിനാണ്

പുനീത്‌, ബാലതാരത്തിനുള്ള ദേശീയ അവാർഡ്‌ പുനീത്‌ രാജ്‌കുമാർ രാഷ്ട്രപതി ഗ്യാനി സെയിൽസിങ്ങിൽ നിന്ന്‌ ഏറ്റുവാങ്ങുന്നു (ഫയൽ ചിത്രം)

ബെംഗളൂരു: കന്നഡ സിനിമാലോകത്തിന് നികത്താനാകാത്ത നഷ്ടമാണ് പുനീത് രാജ്കുമാറിന്റെ വിയോഗം. ബാലതാരമായെത്തി സാൻഡൽവുഡിൽ സജീവസാന്നിധ്യമായി മാറിയ പുനീത് അതിവേഗമാണ് കന്നഡിഗരുടെ ഹൃദയം കീഴടക്കിയത്. അച്ഛൻ രാജ്കുമാറിനോടുള്ള സ്നേഹവും ആദരവും ഒട്ടും ചോരാതെ കന്നഡ നാട് പകർന്നുനൽകിയത് പുനീതിനാണ്. സഹോദരനായ നടൻ ശിവരാജ് കുമാറിനെക്കാൾ ഒരുപടി മുന്നിലാണ് കന്നഡിഗർക്കിടയിൽ പുനീതിന്റെ സ്ഥാനം. എളിമയും വലിപ്പച്ചെറുപ്പങ്ങളില്ലാത്ത സൗഹൃദ മനോഭാവവും അദ്ദേഹത്തിന്റെ ആരാധകവൃന്ദങ്ങളുടെ വലിപ്പം വർധിപ്പിച്ചു.

2002-ൽ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലൂടെയാണ് നായകപദവിയിലേക്ക് പുനീത് രാജ്കുമാർ വളരുന്നത്. സൂപ്പർ ഹിറ്റായ ഈ ചിത്രത്തോടെ പുനീതിന് മറ്റൊരു പേരുകൂടി ലഭിച്ചു- അപ്പു. രാജ്കുമാറിന്റെ പഴയ ആരാധകരും വാത്സല്യത്തോടെ അപ്പുവെന്ന് വിളിച്ചുതുടങ്ങി. പിന്നീട് സൂപ്പർ സ്റ്റാറിൽനിന്ന് കർണാടകത്തിന്റെ പവർ സ്റ്റാറായി വളർന്നെങ്കിലും ആരാധകർക്കിടയിലുള്ള ആ വിളിപ്പേരിന് മാറ്റമുണ്ടായില്ല.

സിനിമ കൂടാതെ അദ്ദേഹത്തിന് പ്രശസ്തി നൽകിയത് ഒരു ടെലിവിഷൻ ഷോയാണ്. ‘കോൻ ബനേഗ ക്രോർപതി’യുടെ കന്നഡ പതിപ്പ്. സവിശേഷമായ അവതരണ രീതികൊണ്ടും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരോടുള്ള ദയാപൂർവമായ ഇടപെടലുകൊണ്ടും പുനീതും ഷോയും സിനിമകളെ വെല്ലുന്ന സൂപ്പർ ഹിറ്റായി. കർണാടകത്തിലെ ടി.വി. ചാനലുകളുടെ റേറ്റിങ്ങിനെ മാറ്റിമറിച്ച ഷോയായിരുന്നു അത്. പിന്നീട് ഒരു അഭിമുഖത്തിൽ ഹിന്ദിയിൽ ഷോ അവതരിപ്പിച്ച അമിതാബ് ബച്ചനോടുള്ള ആരാധകനായതാണ് അവതാരകനെന്ന ചുമതല ഏറ്റെടുക്കാൻ ഇടയാക്കിയതെന്നാണ് പുനീത് പറഞ്ഞത്.

ഇടക്കാലത്ത് ചില സിനിമകൾ പരാജയപ്പെട്ടതോടെ പുനീതിനെ എഴുതിത്തള്ളിയവരുണ്ട്. എന്നാൽ ജാക്കി, പൃഥി തുടങ്ങിയ സിനിമകളിലൂടെ അതിശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

2017-ൽ ‘രാജകുമാര’ പുറത്തിറങ്ങിയതോടെ സാൻഡൽവുഡിന്റെ നാഴികക്കല്ലായി ഈ സിനിമ മാറുകയുംചെയ്തു. പുതുതലമുറയിൽ പെട്ടവർ അദ്ദേഹത്തോടൊപ്പം ചെറുവേഷങ്ങളിലെങ്കിലും അഭിനയിക്കാൻ വരിനിന്ന കാലമായിരുന്നു പിന്നീട്. കന്നഡ സിനിമയുടെ ഭാവിയെക്കുറിച്ചും ശോഭനമായ പ്രതീക്ഷയായിരുന്നു പുനീതിനുണ്ടായിരുന്നത്. മറ്റു പ്രാദേശിക ഭാഷാ സിനിമകളിൽ സംഭവിക്കുന്നതിന് സമാനമായി കന്നഡയിലും നവതരംഗ സിനിമകളെത്തുന്നുവെന്ന് അദ്ദേഹം പല വേദികളിലും അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്.content highlights : Late Actor Puneeth Rajkumar Child Artist National Award Appu Sandalwood Movies

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented