രാധകരുടെയും സിനിമാ പ്രേമികളുടെയും ഉള്ളിൽ ഇന്നും ഒരു നോവാണ് കന്നഡ നടൻ ചിരഞ്ജീവി സർജയുടെ അകാല വിയോ​ഗം. ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്ന മൂന്ന് ​മാസം ​ഗർഭിണിയായിരിക്കവെയായിരുന്നു താരത്തിന്റെ അന്ത്യം.

പിന്നീട് ഇരുവരുടെയും കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും. പോയ വർഷം ഒക്ടോബറിൽ ഇരുവർക്കും ഒരു ആൺകുഞ്ഞ് ജനിച്ചു. ആരാധകരും പ്രിയപ്പെട്ടവരും അവനെ ജൂനിയർ ചിരുവെന്ന് വിളിച്ചു.

ഇപ്പോഴിതാ ചിരഞ്ജീവിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടുള്ള മേഘ്നയുടെ കുറിപ്പാണ് നോവുണർത്തുന്നത്. അവധിയാഘോഷത്തിനിടെ പാരിസിൽ നിന്നും പകർത്തിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഞാൻ നിന്നെ സ്നേഹിക്കുന്നു... തിരിച്ചുവരൂ എന്നാണ് മേഘ്ന കുറിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meghana Raj Sarja (@megsraj)

2020 ജൂൺ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവിയുടെ അന്ത്യം സംഭവിക്കുന്നത്. പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ 2018 ലാണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതരായത്. തുടർന്ന് കുഞ്ഞഥിതിയെ കാത്തിരിക്കുന്നതിനിടെയാണ് ചിരുവിനെ മരണം തട്ടിയെടുക്കുന്നത്. കുഞ്ഞ് ജനിച്ച ശേഷമുള്ള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം മേഘ്ന ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഭർത്താവിന്റെ വിയോഗത്തിലും തളരാതെ പിടിച്ചുനിന്നത് കുടുംബത്തിന്റെയും ആരാധകരുടെയും പിന്തുണ കൊണ്ടാണ്. കുഞ്ഞിന്റെ വരവ് തന്റെ മുന്നോട്ടുള്ള ജീവിതത്തിന് ഏറെ പ്രതീക്ഷ നൽകിയെന്നും മേഘ്ന പറയുന്നു.

content highlights : Late Actor Chiranjeevi Sarjas Wife Meghana Raj Emotional Post junior chiru