മുംബൈ: ഗായിക ലത മങ്കേഷ്‌കറെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഫിസിഷ്യനും സീനിയര്‍ മെഡിക്കല്‍ അഡൈ്വസറുമായ ഡോ. ഫറൂഖ് ഇ ഉദ്വലിയയുടെ ചികിത്സയിലാണ് ലത മങ്കേഷ്‌കര്‍. ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

പുലര്‍ച്ചെ ഒന്നരയോടെയാണ് ലത മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഐസിയുവില്‍ പ്രവേശിച്ച ലതാ മങ്കേഷ്‌കര്‍ വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും ആശുപത്രി വൃത്തങ്ങളെ  ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യുമോണിയ ബാധയും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 28ന് ആയിരുന്നു ലത മങ്കേഷ്‌കറിന്റെ 90-ാം പിറന്നാള്‍. 

Content Highlights : Lata Mangeshkar Hospitalized