കലാഭവന്‍ മണി അഭിനയിച്ച അവസാന തമിഴ് ചിത്രം 'പുതുസ്സാ നാന്‍ പൊറന്തേന്‍' പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലറും ആദ്യഗാനവും പുറത്തിറങ്ങി.

മലയാളി താരം ബിയോണ്‍ നായകനാവുന്ന ചിത്രത്തില്‍ കല്ല്യാണി നായരാണ് നായിക. കരാട്ടേ രാജ്, വിജയന്‍ കാരന്തൂര്‍, നരേഷ് മുതലായവരും ചിത്രത്തിലുണ്ട്. സഹാറ എന്റര്‍ടെയ്ന്റ്‌സിന്റെ ബാനറില്‍ ഷകീര്‍ ജാന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മജീദ് അബുവാണ്. ബാലു നാരായണനാണ് കഥയും തിരക്കഥയും സംഭാഷണവും.

ഗാനരചനയും സംഗീതവും ഗണേഷ് രാജ. ചിത്രത്തിന്റെ റിലീസ് എന്നാണെന്ന് വ്യക്തമായിട്ടില്ല.