സുസ്മിതയുമായി പിരിഞ്ഞു?; ചിത്രങ്ങള്‍ നീക്കം ചെയ്ത് ലളിത് മോദി


ലളിത് മോഡിയും സുഷ്മിതയും | ഫോട്ടോ: https://twitter.com/LalitKModi

നടിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിത സെന്നുമായുള്ള പ്രണയം അവസാനിപ്പിച്ചുവെന്ന സൂചന നല്‍കി വിവാദ വ്യവസായി ലളിത് മോദി. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് സുസ്മിതയ്‌ക്കൊപ്പമുള്ള ചിത്രവും ബയോയില്‍ നിന്ന് സുസ്മിതയുടെ പേരും ലളിത് മോദി നീക്കം ചെയ്തതോടെയാണ് വേര്‍പിരിഞ്ഞുവെന്ന ചര്‍ച്ചകള്‍ സജീവമായത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് സുസ്മിതയുമായി താന്‍ പ്രണയത്തിലാണെന്ന് ലളിത് മോദി വെളിപ്പെടുത്തിയത്.

സുസ്മിതയുമൊത്തുള്ള ചിത്രം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച് അഴിമതിക്കേസില്‍ രാജ്യംവിട്ട ലളിത് മോദി 'എന്റെ നല്ല പാതി, പുതിയ തുടക്കം' എന്നു കുറിച്ചു. ഞങ്ങള്‍ വിവാഹിതരായിട്ടില്ലെന്നും ഒരുമിച്ചുകഴിയുകയാണെന്നും ലളിത് മോദി ട്വിറ്ററിലൂടെ വെളിപ്പെടുത്തി. വര്‍ഷങ്ങള്‍ക്കുമുമ്പ് സുസ്മിതയ്‌ക്കൊപ്പമെടുത്ത ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

ഐ.പി.എല്‍. ക്രിക്കറ്റ് ടൂര്‍ണമെന്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതിനുപിന്നാലെയാണ് ലളിത് മോദി ഇന്ത്യ വിട്ടത്. ഇപ്പോള്‍ ലണ്ടനിലാണ് കഴിയുന്നത്.


Content Highlights: Lalit Modi Sushmita Sen love story business man removes photos with actress, deletes Bio Instagram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented