ബിജു മേനോനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് നാല്‍പത്തിയൊന്ന്. ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ ഒരുങ്ങുന്ന നാല്പത്തിയൊന്നിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് വിഖ്യാത ഛായാഗ്രാഹകനായ എസ്.കുമാറാണ്.

1978-ല്‍ പുറത്തിറങ്ങിയ തിരനോട്ടത്തില്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ ക്യാമറയിലൂടെ ഒപ്പിയെടുത്ത എസ്.കുമാറിനെ കുറിച്ച് നാല്പത്തിയൊന്നിന്റെ സെറ്റില്‍ നിന്നും പകര്‍ത്തിയ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ലാല്‍ ജോസ് 

' എന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമ നാല്‍പ്പത്തിയൊന്നിന്റെ പണിപ്പുരയിലാണ്. ഷൂട്ടിങ്ങ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. മലയാളത്തിലെ ഏറ്റവും സീനിയര്‍ ക്യാമറാമാന്‍ എസ്.കുമാറാണ് ഇക്കുറിയും ക്യാമറ. നാല്‍പ്പത്തിയൊന്നിന്റെ ഷൂട്ടിങ്ങിനിടെ ഞങ്ങള്‍ ക്യാമറാമാന്‍ അറിയാതെ അദ്ദേഹത്തെ ഒരു കൊച്ചു ക്യാമറയില്‍ പകര്‍ത്തി. കുമാര്‍ജിയെ കുറിച്ചുള്ള ആ വീഡിയോ ഇതാ... നാല്‍പ്പത്തിയൊന്ന്!വീഡിയോ പങ്കുവച്ചു കൊണ്ട് ലാല്‍ ജോസ് കുറിക്കുന്നു 

Content Highlights : Lal Jose Shares Video On cinematographer S Kumar Nalpathiyonnu Biju Menon Nimisha