ദിലീപ് അഭിനയിച്ച രാമലീലയും നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയും തമ്മില്‍ ബന്ധമുണ്ടോ?  ഇല്ല എന്നതാണ് സാമാന്യ യുക്തി. എന്നാല്‍, ചിത്രത്തിന്റെ തിയേറ്ററിലെ പ്രകടനവും ദിലീപ് പ്രതിയായ കേസിന്റെ വിചാരണയെയും കൂട്ടിക്കുഴയ്ക്കാനുള്ള ശ്രമമാണ് സിനിമാരംഗത്ത് നിന്നുണ്ടാകുന്നത്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ലാല്‍ ജോസാണ് ഇത്തരത്തിലുള്ള അഭിപ്രായപ്രകടനവുമായി രംഗത്തുവന്ന ഒരാള്‍. ജനകീയ കോടതിയില്‍ വിജയം, സകല കണക്ക്കൂട്ടലുകളും തെറ്റിച്ച് ദിലീപ് സിനിമ വന്‍ വിജയത്തിലേയ്ക്ക് എന്നൊരു പോസ്റ്റാണ് ലാല്‍ ജോസ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

എന്നാല്‍, ഈ പോസ്റ്റിന്റെ പേരില്‍ ലാല്‍ ജോസിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. സിനിമാ തിയേറ്റര്‍ ജനകീയ കോടതി ആണെന്ന് പറയാന്‍ ഭ്രാന്താണോ നിങ്ങള്‍ക്ക് എന്നാണ് ഒരാള്‍ ചോദിച്ചത്. ആദ്യം അരുണ്‍ ഗോപിയുടെ ചിത്രം എന്നല്ലേ കരഞ്ഞോണ്ട് നടന്നത് എന്നാണ് ചിലര്‍ കമന്റ് ചെയ്തത്.

lal jose