ര്‍ഷങ്ങള്‍ക്ക് മുമ്പ്  കിലുക്കം സിനിമ കണ്ടതിന് തൊട്ടടുത്ത ദിവസങ്ങളില്‍ നടത്തിയ ഊട്ടി യാത്ര ഓര്‍ക്കുന്നു, സിനിമയില്‍ പശ്ചാത്തലമായ തീവണ്ടിയും പല മനോഹര പ്രദേശങ്ങളും തേടിയാണ് യാത്ര തുടര്‍ന്നത് പക്ഷേ സിനിമയില്‍ കണ്ടത് നേരില്‍ കാണുവാന്‍ കഴിഞ്ഞില്ല', സിനിമയിലെ ഓരോ ദൃശ്യവും ക്യാമറയുടെ മാന്ത്രികസ്പര്‍ശം കൊണ്ട് സ്വപ്നസമാനമാക്കിയത് എസ്.കുമാര്‍ എന്ന പ്രതിഭയായിരുന്നു.

താളവട്ടത്തിലെ വെയിലില്‍ തിളങ്ങിയ റെയില്‍പാളങ്ങളും ആര്യനിലെ ബോംബെ നഗരത്തിന്റെ വിവിധ ഭാവങ്ങളും മിഥുനത്തിലെ ഗ്രാമഭംഗികളും എസ് കുമാറിന്റെ ക്യാമറ അവിസ്മരണീയമാക്കി. പൈതൃകത്തിലെ പ്രത്യേക കളര്‍ ടോണും അകലെയിലെ പെയിന്റിങ് പോലുള്ള ഷോട്ടുകളും വ്യത്യസ്തമായ ചലച്ചിത്രാനുഭവം കാഴ്ചവച്ചു .

ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ തേടിയെത്തിയ എസ് കുമാറിന് 'വീടിനോടു ചേര്‍ന്ന മെരിലാന്റ് സ്റ്റുഡിയോയായിരുന്നു സിനിമയുടെ ആദ്യ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത് പിന്നീട് ഷാജി എന്‍ കരുണിനൊപ്പം നിരവധി ചിത്രങ്ങള്‍ക്ക് അസിസ്റ്റ്ന്റ് ക്യാമറമാനായി

മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച  തിരനോട്ടത്തിലൂടെയാണ് എസ് കുമാര്‍  സ്വതന്ത്ര ഛായാഗ്രാഹകനാവുന്നത്.1978 ലാണ് തിരനോട്ടം ചിത്രീകരിച്ചത് , മലയാളം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അമ്പതിലധികം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച അദ്ദേഹത്തിന്റെ  ചലച്ചിത്ര ജീവിതത്തിന്റെ 41 ാം വര്‍ഷത്തെ ചിത്രത്തിന്റെ പേര് 41 ആയത് യാദൃശ്ചികമാകാം സംവിധായകന്‍ ലാല്‍ ജോസിന്റ ഇരുപത്തഞ്ചാമത്തെ ചിത്രം കൂടിയാണ് 41.

തന്റെ ഇഷ്ട ക്യാമറമാനോടുള്ള സ്‌നേഹം ഒരു വീഡിയോ ചിത്രീകരണത്തിലുടെ ലാല്‍ ജോസ് ഫെയ്​സ്ബുക്കിൽ പങ്കുവയ്ക്കയുണ്ടായി.

Content Highlights: Lal jose movie, 41, Biju Menon, Nimisha Sajayan, S Kumar Cinematographer