സൗബിൻ സാഹിർ, ലാൽജോസ്
സൗബിൻ സാഹിർ,മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ദുബായിൽ ആരംഭിച്ചു. 'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യൻ' എന്നീ ചിത്രങ്ങൾ ശേഷം ലാൽജോസിന് വേണ്ടി ഡോ. ഇക്ബാൽ കുറ്റിപ്പുറം എഴുതുന്ന നാലാമത്തെ തിരക്കഥയാണിത്.
പൂർണ്ണമായും ഗൾഫിൽ ചിത്രീകരിക്കുന്ന സിനിമയിൽ സലിംകുമാർ, ഹരിശ്രീ യൂസഫ് തുടങ്ങിയവർക്കൊപ്പം മൂന്നു കുട്ടികളും അഭിനയിക്കുന്നു.
തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ്സ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മൽ ബാബു നിർവഹിക്കുന്നു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ്സ് സംഗീതം പകരുന്നു. ലെെൻ പ്രൊഡ്യുസർ-വിനോദ് ഷൊർണ്ണൂർ,കല-അജയൻ മങ്ങാട്,
മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം ഡിസെെൻ-സമീറ സനീഷ്,സ്റ്റിൽസ്-ജയപ്രകാശ് പയ്യന്നൂർ, എഡിറ്റർ-രഞ്ജൻ എബ്രാഹം,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-രഘു രാമ വർമ്മ,പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത്ത് കരുണാകരൻ,വിതരണം-എൽ ജെ ഫിലിംസ്.
Content Higlights : Lal Jose Mamtha Mohandas Soubin Shahir Movie shooting started at Ras Al Khaima
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..