ടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് പിന്തുണയുമായി സംവിധായകന്‍ ലാല്‍ ജോസും രംഗത്ത്. ദിലീപ്, നിന്നെ കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്കറിയാം. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്, നിന്നെ അറിയുന്ന സിനിമാക്കാരും. ലാല്‍ ജോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

നടിയെ തട്ടിക്കൊണ്ടുപോയ സംഭവവമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്ത് പുറത്തുന്നവന്നതിന് ശേഷം പ്രതിസന്ധിയിലായ ദിലീപിന് പിന്തുണയുമായി നേരത്തെ നടന്മാരായ സലീംകുമാറും അജു വര്‍ഗീസും രംഗത്തുവന്നിരുന്നു.

ദിലീപിനെതിരെ സിനിമയിലെ തന്നെ ചില സഹോദരീസഹോദരന്മാര്‍ ചരടുവലിക്കുന്നത് തനിക്ക് കാണാമെന്നും നടിയെയും പള്‍സര്‍ സുനിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും സലീം കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

കേസിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ മാത്രം വിഡ്ഡികളാണോ ഈ ക്രമിനലുകളെന്ന് അജു ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. ഇത് അനീതിയുടെ അങ്ങേയറ്റമാണ്. നീതി നടപ്പിലാവണം. എന്നാല്‍, അതിന് നിരപരാധിയായ ഒരു മനുഷ്യന്റെ ഇമേജ് തകര്‍ത്തിട്ടാവരുത്-അജു കുറിച്ചു.

കമലിന്റെ സംവിധാന സഹായികളായിട്ടാണ് ദിലീപും ലാല്‍ ജോസും സിനിമയിലെത്തുന്നത്. എന്നാല്‍ ദിലീപ് പിന്നീട് അഭിനയരംഗത്ത് തുടരുകയായിരുന്നു. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് നിരവധി ചിത്രങ്ങളൊരുക്കിയിട്ടുണ്ട്.