നിരൂപകരിൽ ചിലർ വാടകഗുണ്ടകളെ പോലെ പെരുമാറുന്നു- ലാൽ ജോസ്


ലാൽ ജോസ്

ദുബായ്: സിനിമാ നിരൂപകരിൽ ചിലർ വാടക ഗുണ്ടകളെപ്പോലെ പെരുമാറുന്നുവെന്ന് സംവിധായകൻ ലാൽ ജോസ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലാണ് ഇത്തരം പ്രവണതകൾ കൂടുതലും കണ്ടുവരുന്നത്. തന്റെ പുതിയ ചിത്രമായ സോളമന്റെ തേനീച്ചകളുടെ ജി.സി.സി റിലീസുമായി ബന്ധപ്പെട്ട് ദുബായിൽ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല ഫോളോവേഴ്‌സുള്ള യുട്യൂബ് ചാനലുകാർ പണം നൽകിയാൽ മാത്രമേ സിനിമയെക്കുറിച്ച് പറയാൻ തയ്യാറാകുന്നുള്ളൂ എന്നതാണ് അവസ്ഥ. പണം നൽകാത്തവരുടെ സിനിമ കൊള്ളില്ലെന്ന് പറയുന്നവരുമുണ്ട്. അതേസമയം വളരെ നല്ല രീതിയിൽ സിനിമയെ സമീപിച്ച് നിരൂപണം നടത്തുന്നവർ ഒട്ടേറെയുണ്ടെന്നും ലാൽജോസ് പറഞ്ഞു.

പണ്ട് സിനിമ കാണാനെത്തുന്നവർ നല്ലതാണോ മോശമാണോ എന്ന് മാത്രമേ അഭിപ്രായം പറയുമായിരുന്നുള്ളൂ. എന്നാലിന്ന് ആളുകൾ വളരെ സൂക്ഷ്മമായാണ് സിനിമയെ വിലയിരുത്തുന്നത്. എഡിറ്റിങ്ങിനെക്കുറിച്ചും ക്യാമറ ആംഗിളിനെക്കുറിച്ചും അഭിപ്രായം പ്രകടിപ്പിക്കുന്നു. ഇത്തരക്കാരെ മുന്നിൽകണ്ടാണ് താനിപ്പോൾ സിനിമ ചെയ്യുന്നത്.

കഴിഞ്ഞ എട്ട് വർഷമായി സിനിമ ഫിലിമിൽനിന്ന്‌ ഡിജിറ്റലിലേക്ക് മാറി. ഇത് വലിയ മാറ്റമാണ്. മൊബൈൽ ഫോണോ ചെറിയ ഡിജിറ്റൽ ക്യാമറയോ ഉപയോഗിച്ചുപോലും സിനിമ എടുക്കാമെന്നായി. 200 സിനിമ വരെയാണ് വർഷത്തിൽ റിലീസാകുന്നത്. ഒരു സിനിമയിലേക്ക് ആളുകളുടെ ശ്രദ്ധകൊണ്ടുവരുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. അപ്പോഴേക്കും അടുത്ത സിനിമയിറങ്ങും. തന്റെ പഴയകാലത്തെ സിനിമകൾക്കും പുതിയ കാലത്തെ സിനിമകൾക്കും ഇടയിലുള്ളൊരു പാലമാണ് സോളമന്റെ തേനീച്ചകളെന്നും അദ്ദേഹം വ്യക്തമാക്കി.

തുടക്കക്കാലത്ത് സീനിയർമാരായ സംവിധായകർ ചെയ്തുകൊണ്ടിരുന്ന സിനിമകളിൽനിന്ന് എന്തോ ഒരു മാറ്റം തന്റെ സിനിമക്ക് ഉണ്ടായിരുന്നു എന്നതുകൊണ്ടാണ് അന്ന് ശ്രദ്ധിക്കപ്പെട്ടത്. താൻ സിനിമയിലെത്തിയിട്ട് 25 വർഷമായി. ഒൻപത് വർഷം അസിസ്റ്റന്റ്, അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചാണ് ഞാൻ സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോ അതിന്റെ ആവശ്യമില്ല. മൂന്നോ നാലോ ക്യാമറ വെച്ച് നിങ്ങൾക്ക് ഷൂട്ട് ചെയ്യാം. നല്ലൊരു ക്യാമറാമാനും എഡിറ്ററുമുണ്ടെങ്കിൽ സിനിമയുണ്ടാകും. ഇതോടെ സിനിമകളുടെ ഒരു പ്രവാഹമുണ്ടായി. അതിൽ വ്യത്യസ്തമായ കഥകൾ പറയുന്ന ഒട്ടേറെപ്പേർ വന്നു. ഏത് തരം സിനിമയാണ് എടുക്കേണ്ടത് എന്നതിന് യാതൊരു വേർതിരിവുകളുമില്ലാതെ ഇഷ്ടമുള്ള സിനിമയെടുക്കാം. ഇതോടൊപ്പം കഴിഞ്ഞ 25 വർഷമായി മലയാളി ജീവിതത്തിലുണ്ടായ മാറ്റങ്ങളും സിനിമകളിൽ പ്രതിഫലിച്ചുവെന്നും ലാൽ ജോസ് പറഞ്ഞു.

പ്രവാസലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സോളമന്റെ തേനീച്ചകൾ സ്റ്റാർ ഹോളിഡേയ്‌സ് ഫിലിംസാണ് ഗൾഫിൽ വിതരണം ചെയ്യുന്നത്. നാട്ടിൽ കഴിഞ്ഞ 18 നായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ഫാമിലി സസ്‌പെൻസ് ത്രില്ലറാണ്. ജോജു ജോർജ് സോളമനെന്ന പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ദർശന, വിൻസി, ശംഭു, ആഡിസ് എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. നാല് യുവതീയുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ പാട്ടുകൾ ഇതിനകം ട്രെന്റായി മാറിയിട്ടുണ്ട്.

വിദ്യാസാഗറാണ് സംഗീത സംവിധായകൻ. തിരക്കഥ- പി.ജി. പ്രഗീഷ്. അജ്മൽ സാബു -ക്യാമറ. എഡിറ്റിങ് -രഞ്ജൻ ഏബ്രഹാം. ഗാനരചന -വയലാർ ശരത് ചന്ദ്രവർമ, വിനായക് ശശികുമാർ. കല -അജയ് മങ്ങാട്. കോസ്റ്റ്യൂം റാഫി കണ്ണാടിപറമ്പ, മേക്കപ്പ് -ഹസൻ വണ്ടൂർ. എൽ.ജെ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പത്രസമ്മേളനത്തിൽ ദർശന, വിൻസി, ശംഭു, ആഡിസ്, മോഹൻ നമ്പ്യാർ, രാജൻ വർക്കല എന്നിവരും പങ്കെടുത്തു.

Content Highlights: Lal jose on Film critics, solamante theneechakal Movie, Dubai Release, Vincy, darshana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented