
-
രാജ്യത്താകെ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് 22 ഞായറാഴ്ച്ച ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരുന്നു. ആവശ്യമില്ലാതെ വീടിനു പുറത്തിറങ്ങരുതെന്നും മറ്റുള്ളവരുമായി അകലം പാലിക്കാനും വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശമായി അദ്ദേഹം പറഞ്ഞതിനെ ഏറ്റെടുത്തിരിക്കുകയാണ് ജനങ്ങള്‍.
നടനും സംവിധായകനുമായ ലാലും ആ നിര്‍ദേശം പൂര്‍ണമായും ഉള്‍ക്കൊണ്ടു കഴിഞ്ഞു. ഇപ്പോള്‍ തന്നെ ഹോം കര്‍ഫ്യൂവിലാണ് അദ്ദേഹവും കുടുംബവും.
പേരക്കുട്ടിക്കൊപ്പം കര്‍ഫ്യൂ ആചരിക്കുന്ന സ്വന്തം ഫോട്ടോ ലാല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേരും കാര്യമായ എന്തോ എഴുത്തിലാണ്. 'ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെ കെ ജോസഫ്'എന്നാണ് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. വിയറ്റ്നാം കോളനി എന്ന ചിത്രത്തില്‍ ഇന്നസെന്റ് പറയുന്ന ഡയലോഗാണിത്. സിദ്ദീഖും ലാലും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
Content Highlights : lal director instagram post home curfew corona virus
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..