തെന്നിന്ത്യന്‍ നടി ലക്ഷ്മി റായ് ബോളിവുഡില്‍ ആദ്യമായി നായികയായെത്തുന്ന ജൂലി 2 വിലെ പുതിയ ചിത്രങ്ങള്‍ പുറത്ത്. തന്റെ സിനിമാ ജീവിതത്തിലെ അമ്പതാമത്തെ ചിത്രമായ ജൂലി 2 ല്‍ പുതിയ മേക്കോവറുമായാണ് ലക്ഷ്മി റായ് എത്തുന്നത്. 

ബിക്കിനി ധരിച്ചുള്ള ചിത്രമാണ് റായി ലക്ഷ്മി തന്റെ ട്വിറ്ററിലൂടെ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ദീപക്ക് ശിവദാസാനി സംവിധാനം ചെയ്ത നേഹ ദൂപീയ നായികയായ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ലൈംഗിക തൊഴിലാളിയാകേണ്ടി വരുന്ന ഒരു യുവതിയുടെ കഥയാണ് ജൂലിയില്‍ പറഞ്ഞിരിക്കുന്നത്. ഹിന്ദിക്ക് പുറമേ, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ജൂലി 2 പുറത്തിങ്ങും.