ബാഹുബലിയിലെ വളരെ ശക്തയായ കഥാപാത്രമാണ് രാജമാതാ ശിവകാമി. രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ഈ കഥാപാത്രം പ്രേക്ഷകരുടെ പ്രിയങ്കരിയായി കഴിഞ്ഞു. പടയപ്പയിലെ നീലാംബരി കഴിഞ്ഞാല്‍ രമ്യയുടെ ഏറ്റവും മികച്ച കഥാപാത്രമാണിത്.

രമ്യ കൃഷ്ണന് മുന്‍പ് ശിവകാമിക്ക് വേണ്ടി ആദ്യം സമീപിച്ചത് ശ്രീദേവിയെ ആണെന്ന് രാജമൗലി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പ്രതിഫലതുകയുടെ കാര്യത്തില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് ശ്രീദേവിയെ ഒഴിവാക്കാന്‍ കാരണമായത്.

ശ്രീദേവിക്ക് ശേഷം മറ്റൊരു നടിയെ ശിവകാമിയുടെ കഥാപാത്രത്തിലേക്ക് പരിഗണിച്ചിരുന്നു. ടെലിവിഷന്‍ അവതാരകയും നടിയുമായ ലക്ഷ്മി മാഞ്ചുവിനെ. എന്നാല്‍ അമ്മവേഷം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ലക്ഷ്മി ഒഴിയുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ

നിര്‍മാതാവ് ശോഭു യാര്‍ലഗടയുടെ ഭാര്യയുടെ സഹോദരന്‍ പ്രകാശ് കൊവേലമുടി ബാഹുബലിക്ക് വേണ്ടി എന്നെ സമീപിച്ചിരുന്നു. ഞാന്‍ രാജമൗലിയോടും സംസാരിച്ചിരുന്നു. റാണയുടെയും പ്രഭാസിന്റെയും അമ്മവേഷം ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടാണ് ബാഹുബലി വേണ്ടെന്ന് വച്ചത്. ഇപ്പോള്‍ എനിക്ക് ഒരു കുറ്റബോധവുമില്ല- ലക്ഷ്മി പറയുന്നു.