ലഡ്കി എന്റർ ദ ഡ്രാഗണിന്റെ പോസ്റ്ററുകൾ
സര്‍ക്കാര്‍, രക്ത ചരിത്ര തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് രാം ഗോപാല്‍ വര്‍മ്മയുടെ ഏറെ നാളത്തെ കാത്തിരിപ്പ് ചിത്രമായ ''ലഡ്കി: എന്റര്‍ ദി ഗേള്‍ ഡ്രാഗണ്‍ തിയേറ്ററുകളിലേക്ക്. പൂജ ഭലേക്കര്‍, അഭിമന്യു സിംഗ്, രാജ്പാല് യാദവ്, ടിയാന്‍ലോങ് ഷി, മിയ മുഖി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇന്ത്യന്‍ കമ്പനിയായ ആര്‍ട്സി മീഡിയ, ചൈനീസ് കമ്പനിയായ ബിഗ് പീപ്പിള്‍ എന്നിവയുടെ ബാനറുകളില്‍ ജിംഗ് ലിയു, നരേഷ് ടി, ശ്രീധര്‍ ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ജൂലായ് 15ന് പുറത്തിറങ്ങും
ഷാന്‍ ഡോണ്‍ബിംഗ്, വി.വി നന്ദ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രമെത്തുന്നത്. ഒരു ഇന്‍ഡോ-ചൈനീസ് കോ-പ്രൊഡക്ഷന്‍ ചിത്രമാണ് ലഡ്കി.
ആക്ഷന്‍/റൊമാന്‍സ് വിഭാഗത്തിലുള്ള ഈ ചിത്രം ആര്‍ജിവിയുടെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ സിനിമയുമാണ്. ഗുരുപരണ്‍ ഇന്റര്‍നേഷണല്‍ ആണ് ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിതരണത്തിനെത്തിക്കുന്നത്. ഛായാഗ്രഹണം: കമല്‍ ആര്, റമ്മി, സംഗീതം: രവി ശങ്കര്‍, ആര്‍ട്ട്: മധുഖര്‍ ദേവര, കോസ്റ്റ്യൂം: ശ്രേയ ബാനര്‍ജി, വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്
Content Highlights: Ladki, Enter the girl dragon, Ramgopal Varma to release in theaters
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..