ലാല്‍ സിംഗ് ഛദ്ദക്കെതിരേ വിദ്വേഷ പ്രചരണവുമായി മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ്‌ താരം


ലാൽ സിംഗ് ഛദ്ദയിലെ രംഗം

മിര്‍ ഖാന്‍ നായകനായ 'ലാല്‍ സിംഗ് ഛദ്ദ' എന്ന ചിത്രം നിരോധിക്കണമെന്ന് ആഹ്വാനം മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരമായ മോണ്ടി പനേസര്‍. ഇന്ത്യന്‍ ആര്‍മിക്കും സിക്കുകാര്‍ക്കും ചിത്രം അപമാനമാണെന്നാണ് ഇദ്ദേഹം കുറിക്കുന്നത്.

ലാല്‍ സിംഗ് ഛദ്ദയില്‍ ആമിര്‍ ഖാന്‍ ഒരു ബുദ്ധിമാന്ദ്യമുള്ളവന്‍
ഫോറസ്റ്റ് ഗംപും അങ്ങനെയായിരുന്നു
അപമാനകരം ലജ്ജാവഹം

മറ്റൊരു ട്വീറ്റില്‍ മോണ്ടി പനേസര്‍ കുറിക്കുന്നതിങ്ങനെ: ഫോറസ്റ്റ് ഗംപിനെ യു.എസ് ആര്‍മിയില്‍ ചേര്‍ക്കാനാകും. കാരണം വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക ഐ.ക്യൂ കുറഞ്ഞ ആളുകളെ അത്യാവശ്യത്തിന് ചേര്‍ത്തതാണ്. എന്നാല്‍ ഈ സിനിമ ഇന്ത്യന്‍ ആര്‍മിയെയും സിഖുകാരെയും അപമാനിക്കുന്നതാണ്, ലാല്‍ സിംഗ് ഛദ്ദ ബഹിഷ്‌കരിക്കുക.

ചിത്രത്തിനെതിരേ കുറച്ച് ദിവസങ്ങളായി ബഹിഷ്‌കരണാഹ്വാന കാമ്പയിനുകള്‍ സമൂഹമാധ്യമങ്ങളില്‍ അരങ്ങേറുകയാണ്. അക്ഷയ് കുമാര്‍ ചിത്രം 'രക്ഷാബന്ധനെ'തിരേയും ആക്രമണമുണ്ട്.

ടോം ഹാങ്ക്‌സ് നായകനായി 1994-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്റെ ഔദ്യോഗിക റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. അദ്വൈത് ചന്ദനാണ് ചിത്രത്തിന്റെ സംവിധായകന്‍. കരീന കപൂര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 'ത്രീ ഇഡിയറ്റ്സ്' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആമിര്‍ ഖാന്‍, കരീന കപൂര്‍ ജോഡികള്‍ ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

Content Highlights: Laal Singh Chaddha, English Former cricket player Monty Panesar asks to boycott the film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented