ലാല്‍ സിംഗ് ഛദ്ദ വന്‍പരാജയത്തിലേക്ക്; ചൊവ്വാഴ്ചത്തെ വരുമാനം 2 കോടി


ലാൽ സിംഗ് ഛദ്ദയിലെ രംഗം

മിര്‍ ഖാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ലാല്‍ സിംഗ് ഛദ്ദ' എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ കിതക്കുന്നു. മൂന്നു വര്‍ഷത്തിലേറെ ഇടവേളയ്ക്ക് ശേഷമാണ് ആമിര്‍ നായകനായ ഒരു ചിത്രം തിയേറ്ററിലെത്തിയത്. ഓഗസ്റ്റ് 11-ന് ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ഒരാഴ്ച പിന്നിട്ടിട്ടും 50 കോടി രൂപ പോലും നേടിയിട്ടില്ലെന്ന് ട്രെയ്ഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു.

10 കോടിയോളമായിരുന്നു 'ലാല്‍ സിംഗ് ഛദ്ദ'യുടെ ആദ്യദിനത്തിലെ വരുമാനം. എന്നാല്‍ രണ്ടാം ദിനത്തില്‍ ആദ്യദിനത്തേക്കാള്‍ 40 ശതമാനം വരുമാനം ഇടിഞ്ഞു. തുടര്‍ന്ന് വെള്ളിയാഴ്ച ചിത്രത്തിന്റെ 1300-ലേറെ ഷോകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച ചിത്രത്തിന് രണ്ടു കോടി മാത്രമാണ് നേടാനായതെന്ന് ബോക്‌സ് ഓഫീസ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 75 കോടിക്കു മുകളില്‍ കലക്ഷന്‍ ഉണ്ടാക്കാന്‍ ചിത്രത്തിന് കഴിയില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ഒട്ടേറെ തിയേറ്ററുകളില്‍ സിനിമ എടുത്തു മാറ്റുകയും ഷോകള്‍ റദ്ദാക്കുകയും ചെയ്തു.

റിലീസിന് മുന്‍പ് തന്നെ ചിത്രത്തിനെതിരേ വിദ്വേഷ പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ സിനിമയെ ബാധിച്ച പ്രധാന ഘടകം ഇതായിരുന്നില്ല.
ലോക ക്ലാസിക് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കായാണ് 'ലാല്‍ സിംഗ് ഛദ്ദ' റിലീസ് ചെയ്തത്. ഫോറസ്റ്റ് ഗംപ് കാണാത്ത സിനിമാപ്രേമികള്‍ വിരളമാണെന്നത് തന്നെയായിരുന്നു ഈ ചിത്രം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ടോം ഹാങ്ക്സുമായി ആമിര്‍ താരതമ്യം ചെയ്യപ്പെടുന്നതാണ് മറ്റൊരു പ്രശ്നം. സഹോദര സ്നേഹവുമായി ബന്ധപ്പെട്ട വൈകാരികതയും കണ്ണീരിനുമെല്ലാം ഇന്ത്യന്‍ സിനിമുടെ ചരിത്രത്തോളം പഴക്കമുണ്ട്. പ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിക്കുന്നതൊന്നും തന്നെ ചിത്രത്തില്‍ ഇല്ലെന്നാണ് പ്രധാന വിമര്‍ശനം. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കരീന കപൂറാണ് നായിക.

അക്ഷയ് കുമാര്‍ നായകനായ 'രക്ഷാബന്ധനും' ഇതേ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ കുറഞ്ഞ മുതല്‍മുടക്കിലൊരുക്കിയ ചിത്രമായിരുന്നു രക്ഷാബന്ധന്‍. അതുകൊണ്ടു തന്നെ ഒരാഴ്ച കൂടി പ്രദര്‍ശനം തുടര്‍ന്നാല്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍. അക്ഷയ് കുമാറിന്റെ മുന്‍ ചിത്രങ്ങളായ ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ് തുടങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു.

ആനന്ദ് എല്‍ റായിയാണ് രക്ഷാബന്ധന്റെ സംവിധായകന്‍. സീ സ്റ്റുഡിയോസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഭൂമി പഡ്നേക്കറാണ് ചിത്രത്തിലെ നായിക.

അതേസമയം നിഖില്‍ സിദ്ധാര്‍ഥയെ നായകനാക്കി ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്ത 'കാര്‍ത്തികേയ 2' എന്ന തെലുങ്കു ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ജനപ്രീതി നേടുകയാണ്. ആഗസ്റ്റ് 13-നാണ് 'കാര്‍ത്തികേയ 2' ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തിയത്. 15 കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം ഇതുവരെ 26 കോടി നേടി. അതിനിടെയാണ് ഹിന്ദി പതിപ്പിന്റെ വരുമാനത്തില്‍ വലിയ വര്‍ധനവാണ് ട്രെയ്ഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

വളരെ കുറച്ച് സ്‌ക്രീനുകളില്‍ 'കാര്‍ത്തികേയ 2'- ന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്. ശനിയാഴ്ച ഏഴ് ലക്ഷം രൂപ വരുമാനം നേടിയ ചിത്രം ഞായറാഴ്ച 28 ലക്ഷമാണ് ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. ജനപ്രീതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

അപര്‍ണ പരമേശ്വരനാണ് ചിത്രത്തിലെ നായിക. അനുപം ഖേര്‍, ശ്രീനിവാസ റെഡ്ഡി, ഹര്‍ഷ ചെമുഡു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സ്, പീപ്പിള്‍ മീഡിയ ഫാക്ടറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


Content Highlights: Laal Singh Chaddha, Box Office Collection, Aamir Khan Film, Rakha Bandhan karthikeya 2


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented