ജോയ് മാത്യൂ, കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവര്‍ തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ലാ-ടൊമാറ്റിന. ഒരു സ്പാനിഷ് ഉത്സവത്തിന്റെ പേരാണ് ലാ ടൊമാറ്റിന. തക്കാളി കൊണ്ടുള്ള ഉത്സവമാണത്.  വർണ്ണങ്ങളുടെ ഉത്സവം. ഇന്ത്യയിലെ ഹോളി പോലെ. മലയാള സിനിമയിൽ ആദ്യമായി ഈ ഉത്സവം ചിത്രീകരിക്കപ്പെടുകയാണ്. ഉത്സവമായല്ല മറിച്ച് വയലൻസായി. തക്കാളി ഒരു പെരുമഴയായി പെയ്യുമ്പോൾ നിർഭയനായ ഒരു പത്രപ്രവർത്തകൻ തക്കാളിയിൽ മുങ്ങി കിടക്കുന്നു. ഈ രംഗം ചിത്രീകരിക്കാൻ വേണ്ടി വന്നത് ആയിരം കിലോയോളം (ഏകദേശം 1 ടണ്‍) തക്കാളി. തക്കാളിയില്‍ കിടക്കുന്ന ജോയ് മാത്യുവിന്റെ ചിത്രങ്ങള്‍ വൈറലാണ്. 

പ്രഭുവിന്റെ മക്കള്‍, ടോള്‍ ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഞ്ചു പേർ കഥാപാത്രങ്ങളായി വരുന്ന സിനിമയാണിത്. ജോയി മാത്യു. കോട്ടയം നസീർ , ശ്രീജിത് രവി, പുതുമുഖങ്ങളായ, രമേഷ് രാജ് , മരിയ തോംസൺ എന്നിവർ മുഴുവൻ സമയവും ഈ സിനിമയിലുണ്ട്. മരിയ തോംസൺ യുകെ നിവാസിയാണ്. ഗസ്റ്റ് അപ്പിയറൻസ് : ഹരിലാൽ രാജഗോപാൽ. മാധ്യമപ്രവര്‍ത്തകനും കഥാകൃത്തുമായ ടി. അരുണ്‍കുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

പുതിയ കാലത്ത് എല്ലാവരേയും ഏതു നിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തെയാണ് ലാ-ടൊമാറ്റിന ആവിഷ്‌ക്കരിക്കുന്നതെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട് പറഞ്ഞു. ഒരേസമയം തൊട്ടറിയാവുന്നതും ഒളിഞ്ഞിരിക്കുന്നതുമായ ഒന്നാണത്. വര്‍ത്തമാനകാലത്തിന്റെ ഷേഡുകള്‍ ചിത്രത്തിലുണ്ട്. ജോയ് മാത്യു, ശ്രീജിത്ത് രവി, കോട്ടയം നസീര്‍ എന്നിവരെ ഇതേവരെയില്ലാത്ത ഒരു ലുക്കിലും പെര്‍ഫോമന്‍സിലും അവതരിപ്പിക്കാനാണ് ശ്രമം. അവരവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ അത് ഡിമാന്‍ഡ് ചെയ്യുന്നുണ്ട് - സജീവന്‍ പറഞ്ഞു. മൂവര്‍ക്കുമൊപ്പം രമേഷ് രാജശേഖരനെന്ന പുതുമുഖത്തെയും ചിത്ത്രതിലൂടെ അവതരിപ്പിക്കുന്നു. തുല്യപ്രധാന്യമുള്ള കഥാപാത്രമാണ് രമേശിന്റേതും.

La Tomatina Joy Mathew sajeevan anthikkad Kottayam Nazeer VK Prakash recreate Tomato festival

ഫ്രീ തോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം. ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ചുലാല്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍- വേണുഗോപാല്‍. ശ്രീവത്സന്‍ അന്തിക്കാട് കലാസംവിധാനം നിര്‍വഹിക്കുന്നു. മേക്കപ്പ്- പട്ടണം ഷാ. സതീഷ് ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. സ്റ്റില്‍സ്- നരേന്ദ്രന്‍ കൂടാല്‍, ഡിസൈന്‍സ്- ദിലീപ് ദാസ്. പ്രൊഡ്യൂസർ : എം.സിന്ധു. കോസ്റ്റ്യൂം- ഇന്ദ്രൻസ് ജയൻ, സൗണ്ട് - കൃഷ്ണനുണ്ണി, ഗാനരചന- സന്ദീപ് സുധ, സംഗീതം- അർജുൻ വി അക്ഷയ.

Content Highlights: La Tomatina Malayalam Movie, Joy Mathew, Kottayam Nazeer,  sajeevan anthikkad, Tomato festival