ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ഛായാഗ്രാഹകന്‍ കെ.വി ആനന്ദിന് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കാതെ ചെന്നൈയിലെ ബസന്ത് നഗര്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. അവസാനമായി കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് അവസരം ഒരുക്കിയിരുന്നു. 

രണ്ടാഴ്ചകള്‍ക്ക് മുന്‍പ് കെ.വി ആനന്ദിന്റെ ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടുംബത്തോടെ ക്വാറന്റീനിൽ കഴിയുകയായിരുന്നു.  അതിനിടെ അദ്ദേഹത്തിന് ശ്വാസതടസ്സവും നൈഞ്ചുവേദനയും അനുഭവപ്പെട്ടതോടെ പരസഹായമില്ലാതെ സ്വയം കാറോടിച്ചാണ് ആശുപത്രിയില്‍ എത്തിയത്. കോവിഡിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണപ്രശ്‌നങ്ങള്‍ ഹൃദയാഘാതത്തിലേക്ക് നയിച്ചുവെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

Content Highlights: KV Anand was Covid positive, remains taken directly to crematorium, Covid Complication