ന്തരിച്ച നടന്‍ ഛായാഗ്രാഹകന്‍ കെ.വി ആനന്ദിനെ അനുസ്മരിച്ച് സിനിമാപ്രവര്‍ത്തകര്‍. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, പൃഥ്വിരാജ്, ജീവ, ഗൗതമി തുടങ്ങി ഒട്ടനവധിപേര്‍ കെ.വി ആനന്ദിന് ആദരാഞ്ജലി നേര്‍ന്നു. വള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

പ്രിയദര്‍ശന്റെ തേന്മാവിന്‍  കൊമ്പത്തിലൂടെയായിരുന്നു കെ.വി ആനന്ദ് സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചത്. 1994 മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരവും തന്റെ ആദ്യ ചിത്രത്തിലൂടെ കെ.വ ആനന്ദ് സ്വന്തമാക്കി. 

കെ.വി ആനന്ദിന്റെ വിയോഗ വാര്‍ത്ത അതിയായ ഞെട്ടവും ദുഖവും ഉണ്ടാക്കുന്നു. ആദരാഞ്ജലികള്‍-  പ്രിയദര്‍ശന്‍ കുറിച്ചു.

Shocked and Saddened to hear the loss of dear K V Anand. Heartfelt condolences

Posted by Priyadarshan on Thursday, 29 April 2021

തേന്‍മാവിന്‍  കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്ത കാപ്പന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. സൂര്യ നായകനായ കാപ്പന്‍ 2019 ലാണ് പുറത്തിറങ്ങിയത്.

നമ്മുടെ കാഴ്ചയില്‍ നിന്ന് മറിഞ്ഞു. എന്നാല്‍  ഹൃദയത്തില്‍ നിന്ന് പോകില്ല. താങ്കളുടെ ആത്മാവിന് നിത്യശാന്തി- മോഹന്‍ലാല്‍ കുറിച്ചു. 

Gone from our sight, but never from our hearts. K.V. Anand sir you will be missed forever. Prayers for the departed soul. Pranams 🙏

Posted by Mohanlal on Thursday, 29 April 2021

പൃഥ്വിരാജിനെ ആദ്യമായി തമിഴ് സിനിമയിലേക്ക് കൊണ്ടു വരുന്നത് കെ.വി ആനന്ദാണ്. കാണാ കണ്ടേന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലായിരുന്നു പൃഥ്വിയുടെ അരങ്ങേറ്റം. തന്റെ കരിയറില്‍ കെ.വി  ആനന്ദിന്റെ പ്രധാന്യം വളരെ വലുതാണെന്ന് പൃഥ്വിരാജ് കുറിച്ചു. 

Rest in peace K. V. Anand sir! You played a way more important role in my career than you will ever realise. Indian cinema will miss you forever! 🙏 Heartbroken! 💔

Posted by Prithviraj Sukumaran on Thursday, 29 April 2021

കെ.വി ആനന്ദിന്റെ മൂന്നാമത്തെ സംവിധാന സംരഭമായ കോ എന്ന ചിത്രത്തില്‍ ജീവയായിരുന്നു നായകന്‍. മികച്ച വിജയമാണ് ചിത്രം നേടിയത്. പ്രിയ സംവിധായകന്റെ വിയോഗത്തില്‍ അതിയായ ദുഖമുണ്ടെന്നും, അത് വാക്കുകള്‍ക്ക് അതീതമാണെന്ന് ജീവ കുറിച്ചു.  

കെ.വി ആനന്ദിന്റെ വിയോഗം വലിയ നഷ്ടമാണെന്ന് ഗൗതമി കുറിച്ചു.

Content Highlights: KV Anand Demise, Priyadarshan Mohanlal Prithviraj, gauthami, Jeeva pay tribute