രാജീവ് രവി ഒരുക്കുന്ന 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മനുഷ്യന് എന്തും ശീലമാകും' എന്ന തലക്കെ‌‌‌ട്ടിനൊപ്പം ചിത്രത്തിന്റെ മലയാളം പോസ്റ്ററിൽ ചുവന്ന നിറത്തിൽ സാധാരണ തെറി സൂചകമായി മലയാളികൾ ഉപയോ​ഗിക്കുന്ന ഒരു വാക്കെഴുതി. ഇം​ഗ്ലീഷ് പോസ്റ്ററിൽ ഇം​ഗ്ലീഷ് തെറിയും. 

എന്നാൽ, മലയാളം പോസ്റ്റർ വലിയ വിവാദങ്ങൾക്ക് തു‌‌‌‌‌ടക്കമിട്ടിരിക്കുകയാണിപ്പോൾ. മലയാളികളുടെ സഭ്യതയ്ക്ക് ചേരുന്നതല്ല ഇതെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ന‌‌‌‌ടത്തുന്ന ഇത്തരം നീക്കങ്ങൾ അം​ഗീകരിക്കാനാകില്ലെന്ന് ഒരു വിഭാ​ഗം വാദിക്കുന്നു. കടപസദാചാര വാദികൾക്കുള്ള കൊ‌ട്ടാണിതെന്ന് മറുവിഭാ​ഗം അഭിപ്രായപ്പെ‌‌‌‌‌‌ടുന്നു. 

സം​ഗതി ശരിയായാലും തെറ്റായാലും അണിയറ പ്രവർത്തകരു‌ടെ ഉദ്ദേശം സഫലമായെന്നു വേണം കരുതാൻ. മലയാള സിനിമയു‍ടെ ചരിത്രത്തിൽ ഒരു സിനിമയുടെ ഫസ്റ്റ്ലുക്കും ഇത്രയും വലിയ ചർച്ചകൾ സൃഷ്ടിച്ചിട്ടില്ല.

ആസിഫ് അലി, സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ കഥ സിബി തോമസിന്‍റേതാണ്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 

ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം സുരേഷ് രാജന്‍. എഡിറ്റിംഗ് അജിത്ത് കുമാര്‍ ബി. സംഗീതം ഡോണ്‍ വിന്‍സെന്‍റ്. അസോസിയേറ്റ് ഡയറക്ടര്‍ കെ രാജേഷ്. 

A poster - the quote from Dostoevsky's Crime and Punishment. A different context, a different age, different characters, but Man, the same!

Posted by Kuttavum Sikshayum on Sunday, 1 November 2020
 

ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം സുരേഷ് രാജന്‍. എഡിറ്റിംഗ് അജിത്ത് കുമാര്‍ ബി. സംഗീതം ഡോണ്‍ വിന്‍സെന്‍റ്. അസോസിയേറ്റ് ഡയറക്ടര്‍ കെ രാജേഷ്. 

Content Highlights : Kuttavum Sikshayum Rajeev Ravi Asif Ali Sunny Wayne Alancier