വിട പറഞ്ഞ തന്റെ വളര്‍ത്തുനായക്ക് വികാരധീനയായി ആദരാഞ്ജലി അര്‍പ്പിച്ച് ഖുശ്ബു. ഫെയ്‌സ്ബുക്ക് പേജിലാണ് ചില്ലി എന്ന വളര്‍ത്തുനായയുടെ വിയോഗത്തില്‍ ഖുശ്ബു കുറിപ്പെഴുതിയിരിക്കുന്നത്. 

ഖുശ്ബുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ

നീയില്ലാതെ ഞങ്ങളുടെ വീട് ഒരിക്കലും പഴയതുപോലെയാകില്ല ചില്ലി. പന്ത്രണ്ട് നീണ്ട വര്‍ഷങ്ങള്‍ നീ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. നീ എന്റെ കയ്യില്‍ കിടന്നാണ് വളര്‍ന്നത്. നിന്റെമനോഭാവവും കളിക്കുട്ടി  സ്വഭാവവും, ഷേക്ക് ഹാന്‍ഡും, ഞങ്ങളെ കാത്ത് പടിയിലുള്ള നില്‍പ്പും. നിന്റെ നേര്‍ത്ത കുരയും എല്ലാം എനിക്ക് നഷ്ടമായി. നീ ഞങ്ങളുടെ ഹൃദയം തകര്‍ത്ത് കണ്ണു നിറച്ചാണ് യാത്രയായിരിക്കുന്നത്. ചില്ലി, നിനക്ക് സ്വര്‍ഗത്തില്‍ ഒരു നല്ല ഇടം ലഭിക്കും. ഞങ്ങളുടെ ഹൃദയത്തിലും- ഖുശ്ബു കുറിച്ചു. 

Content Highlights: Kushboo Sundar