ബുർജ് ഖലീഫയിൽ തെളിഞ്ഞ കുറുപ്പ് സിനിമയുടെ ട്രെയ്‌ലർ കാണുന്ന ദുൽഖർ സൽമാനും കുടുംബവും
ദുബായ്: മലയാളികളുടെ സ്വന്തം കുഞ്ഞിക്കയുടെ മുഖം ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുർജ്ഖലീഫയിൽ തെളിഞ്ഞു. ദുൽഖർ സൽമാന്റെ പുതിയ ചലച്ചിത്രമായ ‘കുറുപ്പി’ന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ തെളിഞ്ഞപ്പോൾ ഡൗൺടൗൺ പ്രദേശത്തുണ്ടായിരുന്നവർക്ക് ആവേശം.
വിവിധ ഫെയ്സ്ബുക്ക് പേജുകൾ വഴി ലോകത്ത് ലക്ഷക്കണക്കിനാളുകൾ തത്സമയം ബുർജ് ഖലീഫയിലെ ട്രെയിലർ പ്രദർശനം കണ്ടു. ട്രെയിലർ ബുർജ് ഖലീഫയിൽകാണാൻ ദുൽഖർ സൽമാൻ കുടുംബത്തോടൊപ്പം ദുബായിൽ എത്തിയിരുന്നു.
ഒരു മിനിറ്റ് നാല് സെക്കൻഡ് നീണ്ടുനിൽക്കുന്ന ട്രെയിലറാണ് ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത്. ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്. കുറുപ്പ് സിനിമയുടെ പ്രചാരണപരിപാടികളുമായി ബന്ധപ്പെട്ട് സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും ദുബായിയിൽ എത്തിയിട്ടുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..