ബുർജ് ഖലീഫയിൽ തെളിഞ്ഞ കുറുപ്പ് സിനിമയുടെ ട്രെയിലർ കാണുന്ന ദുൽഖർ സൽമാനും കുടുംബവും
ദുബായ്: മലയാളികളുടെ സ്വന്തം കുഞ്ഞക്കയുടെ മുഖം തെളിഞ്ഞു ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞു. ദുല്‍ഖറിന്റെ പുതിയ ചിത്രമായ കുറുപ്പിന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞപ്പോള്‍ ഡൗണ്‍ ടൗണ്‍ പ്രദേശത്തുണ്ടായിരുന്നവര്‍ക്ക് ആവേശം.
വിവിധ ഫേസ് ബുക്ക് പേജുകള്‍ വഴി ലോകത്ത് ലക്ഷക്കണക്കിനാളുകള്‍ തത്സമയം ബുര്‍ജ് ഖലീഫയിലെ ട്രെയിലര്‍ പ്രദര്‍ശനം കണ്ടു. ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ കാണാന്‍ ദുല്‍ഖര്‍ സല്‍മാനും കുടുംബത്തോടൊപ്പം ദുബായ് ടൗണ്‍ ടൗണില്‍ എത്തിയിരുന്നു.
ഒരു മിനുട്ട് നാല് സെക്കന്‍ഡുകള്‍ നീണ്ടു നില്‍ക്കുന്ന ട്രെയിലറാണ് ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചത്. ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കുറുപ്പ് സിനിമയുടെ പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട് സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ദുബായിയില്‍ എത്തിയിട്ടുണ്ട്.
content highlights: kurup movie trailer at burj khalifa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..