Kurup Movie
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പിന് തീയേറ്ററുകളില്‍ ഗംഭീര സ്വീകരണം. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം മലയാളത്തില്‍ ആദ്യമായി റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്. ബുക്കിങ് ആരംഭിച്ച് വളരെ പെട്ടന്ന് തന്നെ ആദ്യദിനങ്ങളില്‍ ഹൗസ്ഫുള്‍ ആയി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം ആളുകള്‍ക്ക് മാത്രമേ തിയേറ്ററില്‍ പ്രവേശനമുള്ളൂ.
പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേസിന്റെ വിശദാംശകള്‍ ആളുകള്‍ക്ക് മനപാഠമായിരിക്കേ വലിയ വെല്ലുവിളി ഏറ്റെടുത്താണ് കുറുപ്പ് സിനിമയുമായി അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ട് പോയത്.
ദുല്‍ഖറിനെ പുറമേ ഒരു വലിയതാര നിര തന്നെ ചിത്രത്തില്‍ എത്തുന്നുണ്ട്. ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടാം ചാക്കോ, ശോഭിത ധുലിപാല, മായാ മേനോന്‍, വിജയരാഘവന്‍, സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു.
Content Highlights: Kurup Movie Dulquer salmaan released Srinath Rajendran Kurup Review


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..