-
സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമായ സിനിമ ‘കുറുപ്പ്’ പ്രദർശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ചിത്രം റിലീസ് ആയതിനാൽ ഇനി പ്രദർശനം തടയാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.
കുറ്റവാളിയായ സുകുമാരക്കുറുപ്പിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യത ലംഘിക്കുമെന്നാണ് ചിത്രം എന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. എറണാകുളം സ്വദേശി സെബിൻ തോമസ് ആണ് ചിത്രത്തിന്റെ പ്രദര്ശനത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ജനുവരിയിൽ നൽകിയ ഹർജി ഇപ്പോഴാണ് കോടതിയുടെ പരിഗണനയിൽ വരുന്നത്.
ചിത്രം ഇതിനോടകം റീലിസ് ചെയ്ത സ്ഥിതിക്ക് ഹർജിക്ക് പ്രസക്തി നഷ്ടമായെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന വിഷയം ഇപ്പോഴും പ്രസക്തമാണെന്ന് ഹർജിക്കാരന്റെ അഭിഭാഷക കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിക്കാതെയാണ് കോടതി ഹർജി തള്ളിയത്.
Content Highlights: Kurup Movie controversy Supreme Court Quashes Suit against dulquer salmaan film
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..