ദുൽഖർ സൽമാൻ നായകനായെത്തിയ കുറുപ്പിന്റെ മെയ്ക്കിങ്ങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. 80കളിൽ നടന്ന സംഭവത്തിന്റെ ദൃശ്യാവിഷ്കാരത്തിന് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് അഭിനേതാക്കളും മറ്റ് അണിയറപ്രവർത്തകരും വീഡിയോയിൽ പറയുന്നുണ്ട്.

 

സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ, ദുൽഖർ സൽമാൻ, ഇന്ദ്രജിത്ത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, സുഷിൻ ശ്യാം, പ്രൊഡക്‌ഷൻ ഡിസൈനർ ബംഗ്ലാൻ, ഛായാഗ്രാഹകൻ നിമിഷ് രവി, കോസ്റ്റ്യൂം ഡിസൈനർ പ്രവീൺ വർമ, സണ്ണി വെയ്ൻ, ശോഭിത ധുലിപാല തുടങ്ങിയവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.

പ്രവീൺ ചന്ദ്രനാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഷുഹൈബ് എസ്.ബി.കെ, ആൻസൺ ടൈറ്റസ് എന്നിവരാണ് ഛായാ​ഗ്രഹണം. ടൈറ്റസ് ജോസഫ് എഡിറ്റിങ്ങും ലിയോടോം സം​ഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു. 

Content Highlights: Kurup behind the scenes, Dulquer Salmaan, Kurup movie scenes