കുറുക്കൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
മുഴുനീള ഫൺ ഇൻവസ്റ്റിഗേഷൻ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് കുറുക്കൻ. അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ആദ്യ പോസ്റ്റർ തന്നെ ഏറെ കൗതുകം ജനിപ്പിക്കും വിധത്തിലാണ് എത്തിയിരിക്കുന്നത്. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയലാൽ ദിവാകരനാണ് സംവിധാനം ചെയ്യുന്നത്.
ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയുമാണ് മുഖ്യവേഷങ്ങളിൽ. സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവരാണ് മറ്റുവേഷങ്ങളിൽ.
മനോജ് റാം സിങ്ങിന്റേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു. ജിബു ജേക്കബ്ബാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം. കലാസംവിധാനം - ജോസഫ് നെല്ലിക്കൽ. മേക്കപ്പ് - ഷാജി പുൽപ്പള്ളി. കോസ്റ്റ്യൂം ഡിസൈൻ. -- സുജിത് മട്ടന്നൂർ. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - അനീവ് സുകുമാർ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - അബിൻ എടവനക്കാട്. പ്രൊഡക്ഷൻ കൺട്രോളർ - ഷെമീജ് കൊയിലാണ്ടി. പി.ആർ.ഓ - വാഴൂർ ജോസ്. ഫോട്ടോ - പ്രേംലാൽ പട്ടാഴി.
Content Highlights: kurukkan movie firstlook poster, sreenivasan and vineeth sreenivasan, shine tom chacko
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..