മലയാള സിനിമയ്ക്ക് പുതിയൊരു നിര്‍മാണ കമ്പനി കൂടി; വണ്‍ഡേ ഫിലിംസിന്റെ ആദ്യ ചിത്രം കുപ്പീന്ന് വന്ന ഭൂതം


kuppinnu vanna bhootham movie

മലയാള സിനിമയ്ക്ക് പുതിയൊരു നിര്‍മ്മാണ സ്ഥാപനം കൂടി വരുന്നു. ഖത്തര്‍ വ്യവസായിയായ ബിജു.വി.മത്തായിയുടെ ഉടമസ്ഥതയിലുള്ള വണ്‍ഡേ ഫിലിംസ് എന്ന ഈ സംരംഭത്തിന്റെ ബാനര്‍ അനൗണ്‍സ്‌മെന്റും, ആദ്യ ചിത്രമായ 'കുപ്പീന്ന് വന്ന ഭൂതത്തിന്റെ നാമകരണ പ്രകാശനവും നടന്നു. ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍ ജോഷി വണ്‍ഡേ ഫിലിംസ് എന്ന ബാനര്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് കുപ്പീന്ന് വന്ന ഭൂതം എന്ന് സിനിമയുടെ നാമകരണം മേജര്‍ രവിയും, സാബു ചെറിയാനും ചേര്‍ന്നു നിര്‍വ്വഹിച്ചു. ബിജു വി മത്തായി നിര്‍മ്മിക്കുന്നയീ ചിത്രം റാഫിയുടെ തിരക്കഥയില്‍ ഹരിദാസാണ് സംവിധാനം ചെയ്യുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ റാഫിയും മലയാളത്തിന്റെ എക്കാലത്തേയും പ്രിയ നായിക ഷീലയും മുഖ്യവേഷങ്ങളിലുണ്ട്. ഇവര്‍ക്കു പുറമേ മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ഈ ചിത്രത്തിന്റെ സംഗീതം മണികണ്ഠന്‍ അയ്യപ്പ, ഛായാഗ്രഹണം രതീഷ് റാം, കലാസംവിധാനം ജോസഫ് നെല്ലിക്കല്‍, കോ-ഡയറക്ഷന്‍ ഋഷി ഹരിദാസ്, നിര്‍മ്മാണ നിര്‍വ്വഹണം ഡിക്‌സന്‍പൊടുത്താസ്, എന്നിവരാണ് നിര്‍വഹിക്കുന്നത്. പാലക്കാട്, കൊച്ചി, എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. പി.ആർ.ഒ വാഴൂർ ജോസ്.


Content Highlights: Kuppinnu Vanna Bhootham first movie of New Production House OneDay Films


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented