-
ഉള്ളില്‍ ഒതുക്കി വെച്ചിരുന്ന പല കഴിവുകളും പുറത്തു വരുന്ന കാഴ്ച്ചയാണ് ഈ ലോക്ക് ഡൗണ്‍ കാലത്തു കാണുന്നത്. വിനോദ മേഖല നിശ്ചലമാകുന്ന ഘട്ടത്തില്‍ ഇപ്പോള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്നത് ഹ്രസ്വചിത്ര മേഖലയിലാണ്. ലോക്ക് ഡൗണിനിടയ്ക്ക് നിരവധി ഷോര്‍ട്ട് ഫിലിമുകളാണ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. കോറോണ കാലത്ത് ജനങ്ങളെ സേവിക്കുന്ന നേഴ്‌സായ അമ്മയെ ഓര്‍ത്തുള്ള ഒരു കുട്ടിയുടെ കണ്ണിലൂടെ കഥ പറഞ്ഞു പോകുന്ന കുന്നിക്കുരു എന്ന ഹസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ലോക്ക് ഡൗണിലും എല്ലാവരും എങ്ങനെയാണ് പരസ്പരം കരുതലേകുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രമേയം.
അജു അജീഷാണ് കുന്നിക്കുരുവിന്റെ സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് രാജേഷ് വെസ്റ്റയാണ്. പ്രജീഷ് കോട്ടക്കല്‍, റിയാസ് എം ആര്‍ പി കെ എന്നിവരുടേതാണ് ആശയം. ഡയലോഗ് ഷിനോജ് ഈനിക്കല്‍ ,മുര്‍ഷിദ്. എബിന്‍ സാഗര്‍ സംഗീതം ഒരുക്കിയിരിക്കുന്നു. മാസ്റ്റര്‍ അധര്‍വ്, ജയന്‍ ചെങ്ങോട്ടൂര്‍, അമൃതവാഹിനി എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
Content Highlights : kunnikkuru new malayalam short film malabar talkies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..