'കുഞ്ഞുണ്ണി  കുണ്ഠിതനാണ്' എന്ന സണ്ണി വെയ്ൻ ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ  പ്രിൻസ് ജോയിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എട്ടുകാലി, സിനിമ മോഹി എന്നീ രണ്ട് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രിൻസ് ജോയി.  

പ്രിസം എന്റർടൈൻമെന്റിന്റെ ബാനറിൽ  പ്രേംലാൽ പട്ടാഴി, അനുരാജ് രാജൻ  രതീഷ് രാജൻ എന്നിവർ ചേർന്നാണ്  കുഞ്ഞുണ്ണി  കുണ്ഠിതനാണ്  നിർമിക്കുന്നത്. ജിഷ്ണു ആർ നായർ  അശ്വിൻ എന്നിവർ ചേർന്ന് എഴുതിയ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്  നവീൻ ടി മണിലാൽ ആണ്. മനു മഞ്ജിത്  ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ  അരുൺ മുരളീധരനാണ്.