പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍; അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ഞാലിമരയ്ക്കാരുടെ ചെറുപ്പക്കാലമാണ് ചിത്രത്തില്‍ പ്രണവ് അവതരിപ്പിക്കുന്നത്.

മധു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, സുഹാസിനി മണിരത്നം, മഞ്ജു വാര്യര്‍, സംവിധായകന്‍ ഫാസില്‍, സിദ്ദീഖ്, നെടുമുടി വേണു, മുകേഷ്, ഇന്നസെന്റ്, മാമുക്കോയ, നന്ദു, ഹരീഷ് പേരടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. 

അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം രാജ്യത്തെ 5000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തും. മാര്‍ച്ച് 26 നാണ് ചിത്രം പുറത്തിറങ്ങുന്നത്. 

Content Highlights: Kunjali Marakkar Arabikadalinte Simham, Pranav Mohanlal, priyadarshan, movie Release