ചിത്രത്തിന്റെ പോസ്റ്റർ | photo: special arrangements
ജയസൂര്യയും കുഞ്ചാക്കോ ബോബനും നിവേദ തോമസും ഒന്നിച്ച 'എന്താടാ സജി' വിജയകരമായി പ്രദർശനം തുടരുന്നു. ഈസ്റ്റർ റിലീസ് ആയി തിയ്യേറ്ററുകളിൽ എത്തിയ ചിത്രം നവാഗതനായ ഗോഡ്ഫി സേവ്യർ ബാബുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ രചനയും ഗോഡ്ഫി സേവ്യറാണ്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയിട്ടുള്ള ഒരു ഫാമിലി കോമഡി എന്റർടെയ്നറാണ് ചിത്രം. ഇല്ലിക്കൽ എന്ന ഗ്രാമത്തിലെ ഒരുകൂട്ടം ആളുകളുടെ കഥ പറയുന്ന ചിത്രത്തിൽ സജിമോൾ എന്ന ടൈറ്റിൽ കഥാപാത്രമായാണ് നിവേദ തോമസ് എത്തുന്നത്.
സെന്റ് റോക്കി പുണ്യാളൻ ആയി കുഞ്ചാക്കോ ബോബനും റോയ് എന്ന കഥാപാത്രമായി ജയസൂര്യയും എത്തുന്നു. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ഇരുവരും ഒന്നിച്ചപ്പോൾ എല്ലാം തന്നെ മലയാള സിനിമാ പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഹിറ്റ് കൂട്ടുകെട്ട് ഇത്തവണയും വിജയം ആവർത്തിക്കുകയാണ്.
കോമഡിയും പ്രണയവും ഫാന്റസിയും ഒക്കെ ചേർത്ത് കുട്ടികളെയും കുടുംബങ്ങളെയും രസിപ്പിക്കുന്ന തരത്തിലാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യ ഷോ കഴിഞ്ഞത് മുതൽ കുടുംബ പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച അഭിപ്രായങ്ങൾ നേടാൻ ചിത്രത്തിന് കഴിഞ്ഞു. സ്കൂൾ അവധിക്കാലവും ഈസ്റ്ററും വിഷുവും പെരുന്നാളും ഒക്കെ കടുംബത്തോടോപ്പവും കുട്ടികൾക്ക് ആഘോഷിക്കാൻ "എന്താടാ സജി"യിലൂടെ കഴിയുമെന്ന് ഉറപ്പ്.
സംഗീത സംവിധാനം -വില്യം ഫ്രാൻസിസ്. ക്യാമറ -ജിത്തു ദാമോദർ, കോ-പ്രൊഡ്യൂസർ -ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ -സന്തോഷ് കൃഷ്ണൻ, എഡിറ്റിങ് -രതീഷ് രാജ്, ഒറിജിനൽ ബാക്ഗ്രൗണ്ട് സ്‌കോർ -ജേക്ക്‌സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -നവീൻ പി.തോമസ്, മേക്കപ്പ് -റോണക്‌സ് സേവ്യർ, കോസ്റ്റും ഡിസൈനർ -സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ -ഗിരീഷ് കൊടുങ്ങലൂർ, ആർട്ട് ഡയറക്ടർ -ഷിജി പട്ടണം, ത്രിൽ-ബില്ല ജഗൻ, വി.എഫ്.എക്‌സ്. -Meraki, അസോസിയേറ്റ് ഡയറക്ടർ -മനീഷ് ഭാർഗവൻ, പ്രവീൺ വിജയ്, അഡ്മിനിസ്‌ട്രേഷൻ&ഡിസ്ട്രിബ്യൂഷൻ ഹെഡ് -ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോധരൻ, സ്റ്റിൽ -പ്രേം ലാൽ, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ, മാർക്കറ്റിങ് -ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ് -ഒബ്സ്ക്യുറ, പി.ആർ.ഒ -മഞ്ജു ഗോപിനാഥ്.
Content Highlights: kunjacko boban and jayasurya in enthada saji released in theatre
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..