കാസർ​കോട് ഭാഷയിൽ 'കുണ്ഡല പുരാണം', നായകനായി ഇന്ദ്രൻസ്


1 min read
Read later
Print
Share

സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി ചെയ്ത ഫോക് ലോർ അവാർഡ് നേടിയ മോപ്പാള എന്ന സിനിമയുടെ സംവിധായകനാണ് സന്തോഷ് പുതുക്കുന്ന്.

കുണ്ഡല പുരാണം സിനിമയുടെ പോസ്റ്റർ

കാസർ​കോട് ഭാഷയിൽ മറ്റൊരു സിനിമ കൂടി ഒരുങ്ങുന്നു. ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി മേനോക്കിൽസ് ഫിലിംസിന്റെ ബാനറിൽ അനിൽ ടി.വി. നിർമ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന "കുണ്ഡലപുരാണം "എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് നടന്നു. ഏപ്രിൽ മാസത്തിൽ വറ്റി വരളുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലവും അവിടെ വറ്റാത്ത ഉറവയുള്ള ഒരു കിണറിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെയും കഥയാണ് കുണ്ഡലപുരാണം എന്ന ചിത്രത്തിലൂടെ പറയുന്നത്.

സന്തോഷിന്റെ രണ്ടാമത്തെ ചിത്രമാണിത്. സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി ചെയ്ത ഫോക് ലോർ അവാർഡ് നേടിയ മോപ്പാള എന്ന സിനിമയുടെ സംവിധായകനാണ് സന്തോഷ് പുതുക്കുന്ന്. കുണ്ഡലപുരാണത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ മാസത്തിൽ നീലേശ്വരം, കാസർ​കോട് പരിസരങ്ങളിൽ ആരംഭിക്കും. വിനു കോളിച്ചാലിന്റെ സർക്കാസ് എന്ന സിനിമയ്ക്ക് ശേഷം സുധീഷ് കുമാർ രചന നിർവ്വഹിക്കുന്ന ചിത്രമാണിത്. ഇന്ദ്രൻസിനെ കൂടാതെ രമ്യ സുരേഷ്, ഉണ്ണിരാജ, ബാബു അന്നൂർ, തുടങ്ങിയ വർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ചിത്രത്തിന്റെ ഛായാഗ്രാഹകൻ ശരൺ ശശിധരൻ. എഡിറ്റർ -ശ്യാം അമ്പാടി, സംഗീതം -ബ്ലസ്സൻ തോമസ്, ചീഫ് അസോസ്സിയേറ്റ് -രജിൽ കെയ്സി, വസ്ത്രാലങ്കാരം -സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ -അരവിന്ദൻ കണ്ണൂർ, സൗണ്ട് ഡിസൈൻസ് -രഞ്ജുരാജ് മാത്യു, കല -സീ മോൻ വയനാട്, സംഘട്ടനം -ബ്രൂസ് ലീ രാജേഷ്, ചമയം -രജീഷ് പൊതാവൂർ, ചീഫ് അസോസ്സിയേറ്റ് ക്യാമറാമാൻ -സുജിൽ സായ്, പി.ആർ.ഓ -മഞ്ജു ഗോപിനാഥ്, ഓൺലൈൻ പാർട്ണർ -സിനിമാപ്രാന്തൻ, പരസ്യകല –കുതിരവട്ടം ഡിസൈൻസ്.

Content Highlights: kundalapuranam announcement, indrans new movie

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
HARISH PENGAN

1 min

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

May 30, 2023


പരിപാടിയിൽ നിന്നും

2 min

പന്ത് തട്ടി മമ്മൂട്ടി; കുട്ടികൾക്ക് അവസരങ്ങളുടെ വാതിൽ തുറന്ന് 'ആട്ടക്കള'ക്ക് തുടക്കമായി

May 30, 2023


vaibhavi upadhyaya, jai gandhi

1 min

'നീ എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും'; വാഹനാപകടത്തില്‍ മരിച്ച നടി വൈഭവിയെക്കുറിച്ച് പ്രതിശ്രുത വരൻ

May 30, 2023

Most Commented