ആരാധകർക്ക് പുതുവർഷാശംസയുമായി കുഞ്ചാക്കോ ബോബൻ. മകൻ ഇസഹാക്കിനൊപ്പമുള്ള ഒരു വീഡിയോ പങ്കുവച്ചു കൊണ്ടാണ് താരം ആശംസ കുറിച്ചത്.
"എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ കൈകളിൽ എടുത്തുകൊണ്ട് 2020 ലേക്ക് നീങ്ങുന്നു.. എല്ലാവരുടെയും ജീവിതത്തിൽ അത്ഭുതങ്ങളും സന്തോഷങ്ങളും നിറയട്ടെ ...എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് നന്ദി, എല്ലാവരുടെയും പ്രാർത്ഥനകൾക്കും നന്ദി...നല്ലൊരു 2020 ഏവർക്കും ആശംസിക്കുന്നു."
ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും ഏറെ സ്പെഷ്യലായിരുന്നു 2019.പതിനാല് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് എത്തിയ വർഷം.
ഇക്കഴിഞ്ഞ ഏപ്രില്‍ പതിനെട്ടിനാണ് ചാക്കോച്ചന്റെയും പ്രിയയുടേയും ജീവിതത്തിലേക്ക് ഇസഹാക്ക് എന്ന കുഞ്ഞ് ഇസയുടെ വരവ്... പിന്നീടിങ്ങോട്ട് കുഞ്ഞിന്റെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചൻ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാക്ക് . പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെ നല്‍കിയിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും.
Content Highllights : Kunchacko Boban wishes new year to his fans shares video with his son Izahaak Kunchakko