എം വി ഗോവിന്ദനെ സന്ദർശിച്ച് കുഞ്ചാക്കോ ബോബൻ; ചിത്രം പങ്കുവെച്ച് ന്നാ താൻ കേസ് കൊട് നിർമാതാവ്


താൻ ഏറെ ബഹുമാനിയ്ക്കുകയും ആദരിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം! എന്നാണ് സന്ദർശനത്തിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട് സന്തോഷ് ടി കുരുവിള കുറിച്ചു.

കുഞ്ചാക്കോ ബോബൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദനെ സന്ദർശിച്ചപ്പോൾ. നിർമാതാവ് സന്തോഷ് ടി കുരുവിള, എം.വി.​ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള എന്നിവർ സമീപം | ഫോട്ടോ: www.facebook.com/santhoshtkuruvilla

അടുത്തിടെയിറങ്ങി പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ ചിത്രമാണ് രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട്. സർക്കാരിനെ വിമർശിക്കുന്നു എന്നുള്ള ആക്ഷേപവും ചിത്രത്തിന് നേരിടേണ്ടിവന്നിരുന്നു. കഴിഞ്ഞദിവസം സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി ​ഗോവിന്ദനെ സന്ദർശിച്ചിരിക്കുകയാണ് സിനിമയിലെ നായകൻ കുഞ്ചാക്കോ ബോബനും നിർമാതാവ് സന്തോഷ് ടി കുരുവിളയും.

താൻ ഏറെ ബഹുമാനിയ്ക്കുകയും ആദരിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം! എന്നാണ് സന്ദർശനത്തിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട് സന്തോഷ് ടി കുരുവിള കുറിച്ചു. എന്നിലെ പഴയ വിദ്യാർത്ഥി പ്രസ്ഥാന പ്രവർത്തകന് ഏറെ പ്രതീക്ഷയും സന്തോഷവും നൽകുന്ന സ്ഥാനാരോഹണമാണിത്. കലയും പ്രത്യയശാസ്ത്രവും പരസ്പര്യത്തിന്റെ, സൗഹൃദത്തിന്റെ നിത്യ ഹരിത ധാരകളാണ്. ഞാനും പ്രിയ നടൻ കുഞ്ചാക്കോ ബോബനും ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ മന്ത്രി വി.എൻ. വാസവനേയും ഇരുവരും സന്ദർശിച്ചിരുന്നു. 'നടൻ കുഞ്ചാക്കോ ബോബനും ചലച്ചിത്ര നിർമ്മാതാവ് സന്തോഷ് ടി കുരുവിളയും നിയമസഭാ ചേമ്പറിൽ എത്തി. സന്തോഷ് കോട്ടയം സ്വദേശിയാണ് അദ്ദേഹവുമായി ദീർഘനാളത്തെ അടുപ്പമുണ്ട്. സിനിമാ വിശേഷങ്ങളും നാട്ടുവിശേഷങ്ങളുമായി കുറച്ചുനേരം അവരോടൊപ്പം ചിലവിട്ടു. കോവിഡിന് ശേഷം തിയേറ്ററുകൾ വീണ്ടും സജീവമായതിൽ സന്തോഷമുണ്ട്. സിനിമാ വ്യവസായത്തിന് കൂടുതൽ ഗുണകരമാകുന്ന നല്ല ചിത്രങ്ങൾ തിയേറ്ററുകളിലേക്ക് എത്തിക്കാൻ ഇരുവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഓണാശംസകൾ നേർന്നാണ് പിരിഞ്ഞത്.' മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഈ വർഷം അമ്പത് കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രമാണ് ന്നാ താൻ കേസ് കൊട്. ചിത്രം അമ്പത് കോടി ക്ലബിൽ കയറിയ വിവരം നിർമാതാക്കളിലൊരാൾ കൂടിയായ കുഞ്ചാക്കോ ബോബനാണ് അറിയിച്ചത്. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ഈ ചിത്രം.

Content Highlights: kunchacko boban visited mv govindan and minister vn vasavan, nna than case kodu movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented