ലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ 43-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ജന്‍മദിനമായിരുന്നു ഈ വര്‍ഷത്തേത്. മകന്‍ ജനിച്ചതിന് ശേഷമുള്ള ആദ്യ പിറന്നാളായിരുന്നു ഇത്. 

തന്റെ പിറന്നാളാഘോഷത്തിന്റെ ചിത്രം പങ്കുവച്ച കുഞ്ചാക്കോ ബോബന്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇങ്ങനെക്കുറിച്ചു.

''പിറന്നാളാശംസകള്‍ പപ്പ'', ഈ വാക്ക് കേള്‍ക്കാന്‍ ഞാന്‍ ഒരുപാട് കാത്തിരുന്നിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും സ്‌നേഹവും നന്ദിയും പറഞ്ഞു കൊള്ളുന്നു- കുഞ്ചാക്കോ ബോബന്‍ കുറിച്ചു. 

താരത്തിന് ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരുമടക്കം ഒട്ടനവധിപേര്‍ രംഗത്തെത്തിയിരുന്നു.  

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കുംകുഞ്ഞ് പിറക്കുന്നത്.  കുഞ്ഞില്ലാതിരുന്ന ഈ വര്‍ഷങ്ങളിലെല്ലാം തങ്ങള്‍ അനുഭവിച്ച മാനസിക പ്രയാസം എത്ര വലുതാണെന്ന് പ്രിയയും ചാക്കോച്ചനും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. കുത്തുവാക്കുകളും നിരാശയും കൊണ്ട് മടുത്ത ജീവിതത്തിലേക്ക് വെളിച്ചമായാണ് ഇസ എന്ന് വിളിപ്പേരുള്ള ഇസഹാക് ബോബന്‍കുഞ്ചാക്കോ എന്ന കുഞ്ഞു മാലാഖയുടെ കടന്നുവരവ്.  

Content Highlights: Kunchacko boban shares his birthday celebration photo, with wife son, 43th birthday, special note