Photo : Instagram| KunchackoBoban
സംസ്ഥാനത്ത് പുതിയ അധ്യായന വർഷം ആരംഭിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനവും തുടർന്നുണ്ടായ ലോക്ക്ഡൗണിനും പിന്നാലെ ഇതുവരെ കേരളത്തിൽ സുപരിചതമല്ലാത്ത രീതിയിലാണ് ഇത്തവണത്തെ അധ്യയന വർഷം ആരംഭിച്ചിരിക്കുന്നത്.
ഓൺലെെനായി ആരംഭിച്ച ക്ലാസ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
ഈ അവസരത്തിൽ ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട് നടൻ കുഞ്ചാക്കോ ബോബൻ പങ്കുവച്ച ഒരു സെൽഫ് ട്രോളാണ് വൈറലാവുന്നത്. ജലോത്സവം എന്ന ചിത്രത്തിലെ ഒരു രംഗം പങ്കുവച്ചുകൊണ്ടാണ് ചാക്കോച്ചന്റെ സെൽഫ് ട്രോൾ.
കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖ സന്ദേശത്തോടെയാണ് ഓണ്‍ലൈന്‍ ക്ലാസിന് തുടക്കം കുറിച്ചത്. കോളേജുകളിലെ ഓണ്‍ലൈന്‍ പഠനം ചരിത്ര ക്ലാസ് എടുത്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ ഉദ്ഘാടനം ചെയ്തു.
രാവിലെ എട്ടര മുതല്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കാണ് ആദ്യ ക്ലാസ് നടന്നത്. ഓരോ വിഷയത്തിനും അരമണിക്കൂര്‍ നീളുന്ന ക്ലാസുകളാണ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുക. ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമാണ്. തിങ്കളാഴ്ചത്തെ ക്ളാസുകള്‍ അതേ ക്രമത്തില്‍ ജൂണ്‍ എട്ടിന് പുനഃസംപ്രേഷണം ചെയ്യും. ടി.വി.യോ സ്മാര്‍ട്ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത കുട്ടികള്‍ക്ക് പ്രഥമാധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും പി.ടി.എ.കളുടെയും സഹായത്തോടെ അത് ഏര്‍പ്പെടുത്താനാണ് നിര്‍ദേശം.
Content highlights : Kunchacko Boban Self troll On Online Classes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..