
ന്നാ താൻ കേസ് കൊട് സിനിമയുടെ താരങ്ങളും അണിയറപ്രവർത്തകരും
കുഞ്ചാക്കോ ബോബൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ന്നാ താൻ കേസ് കൊട് ചിത്രീകരണം കാസർഗോഡ് ചെറുവത്തൂരിൽ ആരംഭിച്ചു. കനകം കാമിനി കലഹത്തിന് ശേഷം രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എസ്.ടി.കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മവും പൂജയും എം. രാജഗോപാലൻ എം എൽ എ, നിർമ്മാതാവ് സന്തോഷ് ടി. കുരുവിള, ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള, കുഞ്ചാക്കോ ബോബൻ, സംവിധായകൻ രതീഷ് പൊതുവാൾ, ഛായാഗ്രാഹകൻ രാകേഷ് ഹരിദാസ്, നായിക ഗായത്രി ശങ്കർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വൈറസ്, ആർക്കറിയാം, നാരദൻ എന്നീ സിനിമകളുടെ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ പന്ത്രണ്ടാമത്തെ ചിത്രമാണിത്. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
ബോളിവുഡ് ഛായാഗ്രാഹകൻ ( ഷെർനി ഫെയിം ) രാകേഷ് ഹരിദാസാണ് ഛായാഗ്രാഹകൻ. ആർട്ട്- ജ്യോതിഷ് ശങ്കർ, എഡിറ്റിങ്- മനോജ് കണ്ണോത്ത്, സംഗീതം- ഡോൺ വിൻസെന്റ്, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസൻ, വിപിൻ നായർ. മേക്ക് അപ്- ഹസ്സൻ വണ്ടൂർ, സ്റ്റിൽ- ഷാലു പേയാട്, കോസ്റ്റ്യൂം ഡിസൈനർ- മെൽവി, ചീഫ് അസോസിയേറ്റ്- സുധീഷ് ഗോപിനാഥ്, പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന, മാർക്കറ്റിംഗ് & പ്രൊഡക്ഷൻ ഹെഡ്- അരുൺ സി. തമ്പി, ഫിനാൻസ് കൺട്രോളർ- ജോബിഷ് ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജംഷീർ പുറക്കാട്ടിരി.
ഏപ്രിൽ അവസാനം ചിത്രീകരണമവസാനിയ്ക്കുന്ന ചിത്രത്തിന്റെ റിലീസ് ജൂലൈ ആദ്യവാരത്തിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..