സിനിമ കാണില്ലെന്നത് അവരുടെ ഇഷ്ടം, കണ്ടവർക്ക് മനസ്സിലാകും എന്താണെന്ന്- കുഞ്ചാക്കോ ബോബൻ


കുഞ്ചാക്കോ ബോബൻ

'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന പരസ്യം വലിയ ശ്രദ്ധ നേടുകയാണ്. തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് പരസ്യവാക്യമാണ്. കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ തകർക്കുകയാണ്. സിനിമയിലെ ട്രെയ്‌ലറിലും റോഡിലെ കുഴികളെക്കുറിച്ച് പരാമര്‍ശമുണ്ട്.

സി.പി.എമ്മിന്റെ സൈബര്‍ പേജുകളും അനുഭാവികളുടെ പേജുകളിലും പോസ്റ്ററിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. സിനിമ കാണില്ലെന്നും ബഹിഷ്‌കരിക്കണമെന്നും തരത്തിലുള്ള ആഹ്വാനങ്ങള്‍ ഉയരുന്നു. സര്‍ക്കാറിനെതിരേയുള്ള വിമര്‍ശനമായാണ് ഇത് കാണുന്നത്. എന്നാല്‍, പാര്‍ട്ടി പത്രമായ ദേശാഭിമാനിയിലും ഇതേ പരസ്യം വന്നിട്ടുണ്ട്.

കുഞ്ചാക്കോ ബോബന്റെ പ്രതികരണം

ഇതൊരു കോര്‍ട്ട് റൂം ഡ്രാമയാണ്. ഏതെങ്കിലും സര്‍ക്കാറിനെയോ രാഷ്ട്രീയക്കാരെ മാത്രം ഉദ്ദേശിച്ചല്ല ഈ സിനിമ. വര്‍ഷങ്ങളായി ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഹ്യൂമര്‍ വഴി അവതരിപ്പിക്കുന്ന ചിത്രമാണിത്. മാറിമാറി വരുന്ന രാഷ്ട്രീയ കക്ഷികളെല്ലാം ഈ സിനിമയിലൂടെ കടന്നുപോകുന്നു.

റോഡ് പണിയില്‍ അതോറിറ്റികള്‍ തമ്മിലുള്ള കോര്‍ഡിനേഷന്‍ ഇല്ലായ്മയൊക്കെ നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്. ഇതെല്ലാം സിനിമയില്‍ പറയുന്നു. ഒരു മുന്‍കാല കള്ളന്റെ ജീവിതത്തില്‍ ഒരു കുഴിയുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ പ്രമേയം. ഇതിനെ ഒരു സിനിമാറ്റിക് രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ്. സിനിമ കാണില്ല എന്നതെല്ലാം അവരുടെ ഇഷ്ടമാണ്. എന്നാല്‍, ഈ സിനിമ കണ്ടവര്‍ക്ക് മനസ്സിലാകും എന്താണ് ഉദ്ദേശിച്ചതെന്ന്‌. എനിക്ക് ഈ പോസ്റ്റര്‍ കണ്ടപ്പോള്‍ ചിരിയാണ് വന്നത്.

എന്തിനാണ് നമ്മള്‍ ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് പോകുന്നത്? ഈ സിനിമ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കണ്ടാല്‍ മനസ്സിലാകും. ഈ സിനിമയുടെ ചിന്ത ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായത്. ഇന്ന് ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ കുഴി പ്രശ്‌നമുണ്ടാകുന്നുവെങ്കില്‍ അത് കഥയെഴുതിയ ആളുകളുടെ ദീര്‍ഘവീക്ഷണമാണ്.

Content Highlights: kunchacko boban, nna thaan case kodu film poster controversy, Release, Boycott campaign


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented