കുഞ്ചാക്കോ ബോബനും രജിഷയും ഒന്നിക്കുന്നു; അജയ് വാസുദേവിന്റെ 'പകലും പാതിരാവും' ഫസ്റ്റ് ലുക്ക്


അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് പകലും പാതിരാവും.

Photo | Facebook,Ajai Vasudev

കുഞ്ചാക്കോ ബോബനെയും രജിഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

ഗോകുലം ഗോപാലൻ, തമിഴ്, മനോജ്‌ കെ. യു, സീത തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം വാ​ഗമണ്ണിൽ പുരോ​ഗമിക്കുകയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് പകലും പാതിരാവും.

"പകലും_പാതിരാവും
എന്റെ നാലാമത്തെ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നിങ്ങളുടെ മുന്നിലേക്ക്.. ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ സർ നിർമിച്ച് നിഷാദ് കോയയുടെ തിരക്കഥയിൽ കുഞ്ചാക്കോ ബോബൻ, രജിഷ വിജയൻ,ഗോകുലം ഗോപാലൻ സർ, തമിഴ് (ജയ് ഭീം ) മനോജ്‌ കെ. യു, സീത എന്നിവർ അഭിനയിക്കുന്ന ' പകലും പാതിരാവും ' ചിത്രീകരണം സർവശക്തന്റെ അനുഗ്രഹത്താൽ വാഗമണ്ണിൽ നടക്കുന്നു.Co പ്രൊഡ്യൂസർ വി സി പ്രവീൺ, ബൈജു ഗോപാലൻ, എല്ലാത്തിനും കൂടെ നിക്കുന്ന എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി ചേട്ടനും ബാദുഷക്കും പിന്നണിയിൽ പ്രവർത്തിക്കുന്ന നല്ലവരായ സഹ പ്രവർത്തകർക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു ..." പോസ്റ്റർ പങ്കുവച്ചുകൊണ്ട് അജയ് കുറിച്ചു.

മമ്മൂട്ടി നായകനായെത്തിയ ഷൈലോക്ക് ആണ് അജയുടെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. ഭീമന്റെ വഴിയാണ് കുഞ്ചാക്കോ ബോബന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പട, ഒറ്റ്, എന്താടാ ഷാജി, ന്നാ താൻ കേസ് കൊട്, അറിയിപ്പ്, മറിയം ടെയ്ലേഴ്സ് തുടങ്ങി ഒരുപിടി ചിത്രങ്ങൾ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആസിഫ് അലി നായകനായെത്തിയ എല്ലാം ശരിയാകും എന്ന ചിത്രത്തിലാണ് രജിഷ ഒടുവിൽ വേഷമിട്ടത്.

Content Highlights : Kunchacko Boban Rajisha Vijayan in Pakalum Pathiravum, Ajai Vasudev new movie poster


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented