ശിശുദിനത്തില്‍ രസകരമായ ചിത്രം പങ്കുവച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. തന്‍റെയും ,ഭാര്യ പ്രിയയുടെയും കുട്ടിക്കാല ചിത്രവും മകന്‍ ഇസഹാക്കിന്‍റെ ചിത്രവും പങ്കുവച്ചുകൊണ്ടാണ് ചാക്കോച്ചന്‍ ശിശുദിനാശംസകള്‍ നേര്‍ന്നത്.  എന്നും ചെറുപ്പമായും സന്തോഷമായും ഇരിക്കണമെന്ന ആശംസയാണ് താരം ആരാധകര്‍ക്കായി നല്‍കുന്നത്. 

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറക്കുന്നത്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് മകന് നല്‍കിയിരിക്കുന്ന പേര്. 

കുഞ്ഞ് വന്ന ശേഷമുള്ള ഓരോ ദിവസവും ആഘോഷവും ചാക്കോച്ചനും പ്രിയയ്ക്കും സ്പെഷ്യലാണ്. മകനുമൊത്തുള്ള ഓരോ നിമിഷവും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുഞ്ഞ് ഇസയുടെ മാമോദീസയും ആദ്യത്തെ ഓണാഘോഷവും കുസൃതി നിറഞ്ഞ നിമിഷങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു...

Kunchacko Boban

Content Highlights : Kunchacko Boban Posts Childhood Pictures of Wife Priya and Son Kunchacko boban family