നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘ നിഴൽ’ ഒടിടി റിലീസായി. മേയ് 11 മുതൽ ഇന്ത്യയടക്കമുള്ള 240 രാജ്യങ്ങളിലെ ആമസോൺ പ്രൈം പ്രേക്ഷകർക്ക് ചിത്രം ലഭ്യമാകും.

രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാരിന്റെ അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു എൻ. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലർ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്.ആൻറോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെൻറ്പോൾ മൂവീസ് എന്നിവയുടെ ബാനറുകളിൽ ആൻറോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം.

കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരെ കൂടാതെ മാസ്റ്റർ ഇസിൻ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂർ, ഡോ. റോണി, അനീഷ് ഗോപാൽ, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ, ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. വാർത്ത പ്രചരണം - പി.ശിവപ്രസാദ്

content highlights : kunchacko boban nayanthara movie nizhal released on amazon prime