
-
അമ്മ മോളി കുഞ്ചാക്കോയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്. നാല് വര്ഷത്തിലൊരിക്കലെത്തുന്ന ഫെബ്രുവരി 29നാണ് കുഞ്ചാക്കോ ബോബന്റെ അമ്മ മോളിയുടെ പിറന്നാള്‍. അതുകൊണ്ടു തന്നെ അമ്മയ്ക്ക് ഇത് മധുര പതിനാറാണെന്ന് കുഞ്ചാക്കോ ബോബന് പറയുന്നു
കുഞ്ചാക്കോ ബോബന്റെ കുറിപ്പ്
ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടതില്‍ വച്ച് ഏറ്റവും കരുത്തയായ സ്ത്രീയ്ക്ക്. ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളെ അവര്‍ സധൈര്യം നേരിട്ടു. ഏറ്റവും ഭീകരമായ അവസ്ഥയിലും ഉറച്ച് നിന്നു. ഏറ്റവും ശ്രമകരമായ സാഹചര്യങ്ങളിലും തന്റെ മൂല്യങ്ങളും ഗുണങ്ങളും ഉയര്‍ത്തിപ്പിടിച്ചു. ആ ചിരിക്കുന്ന മുഖത്തിന് പിന്നില്‍ അവര്‍ എന്തെല്ലാം അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട് എന്ന് അധികമാര്‍ക്കും അറിയില്ല.
ഞങ്ങളുടെ കുടുംബത്തിന്റെ നെടുംതൂണാണ്. ഞങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന കണ്ണിയാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ അല്‍പ്പമെങ്കിലും നല്ലൊരു വ്യക്തിയിട്ടുണ്ടെങ്കില് അതിന് ഞാന്‍ നന്ദി പറയുന്നത് ഈ സ്ത്രീയോടാണ്. പിറന്നാളാശംസകള്‍ അമ്മാ. ഈ ദിവസം നാല് വര്‍ഷത്തിലൊരിക്കലേ വരൂ എന്നത്കൊണ്ട് അമ്മയ്ക്കിപ്പോള്‍ മധുരപ്പതിനാറാണ്. ഒരുപാട് സ്നേഹം, ഉമ്മകള്‍. ഈ ലോകത്തിലെ ഏല്ലാ സന്തോഷങ്ങളും അനുഗ്രഹങ്ങളും അമ്മ.
Content Highlights: kunchacko boban mother birthday, Molly Kunchako
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..