തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ മാർട്ടിൻ പ്രക്കാട്ട് ചിത്രം നായാട്ട് ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം മെയ് ഒൻപതിന് നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. 

കുഞ്ചാക്കോ ബോബനും ജോജു ജോർജും നിമിഷ വിജയനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. മൂന്ന് പോലീസുകാർ നേരിടുന്ന പ്രശ്‌നങ്ങൾ സമകാലിക സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ പറഞ്ഞുവെക്കുകയാണ് ചിത്രം. ജോസഫ് എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഷാഹി കബീർ ആണ് നായാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആറ് വർഷത്തിനുശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകയുമുണ്ടായിരുന്നു നായാട്ടിന്.

ഏപ്രിൽ എട്ടിനാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹണം.

content highlights : kunchacko boban joju george nimisha sajayan martin prakkat movie nayattu on netflix