കുഞ്ചാക്കോ ബോബന്‍-ജിസ് ജോയ് കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. ചിത്രത്തിന് പേരിട്ടതാണ് പുതിയ വാര്‍ത്ത.  മോഹന്‍കുമാര്‍ ഫാന്‍സ് എന്നാണ് ചിത്രത്തിന്റെ പേര്. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.ബോബി-സഞ്ജയ്‌യുടേതാണ്‌ കഥ. ജിസ് ജോയ് തിരക്കഥ രചിച്ചിരിക്കുന്നു. സിനിമാതാരമായാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് സൂചനകള്‍. ബാഹുല്‍ രമേഷ് ആണ് ഛായാഗ്രഹകന്‍. ജിസ് ജോയ്‌യുടെ വരികള്‍ക്ക് പ്രിന്‍സ് ജോര്‍ജ ഈണം നല്‍കും. ഏപ്രിലില്‍ ആണ് റിലീസ്.

Content Highlights : kunchacko boban jis joy new movie