കുഞ്ചാക്കോ ബോബനും ജയസൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. എന്താടാ സജി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാ​ഗതനായ ​ഗോഡ്ഫി ബാബുവാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും ​ഗോഡ്ഫി തന്നെയാണ്.

കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിൽ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്ത് വിട്ടു.

അ‍ഞ്ച് വർഷങ്ങൾക്കു ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ, ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമാണം.

ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ് നിർവഹിക്കുന്നു. ഛായാഗ്രഹണം റോബി. 

content highlights : kunchacko boban jayasurya new movie Enthaada saji directed by godfy