Photo | Instagram, Kunchacko Boban
പ്രണവ് മോഹൻലാലിന്റെ അപരനെ പരിചയപ്പെടുത്തി നടൻ കുഞ്ചാക്കോ ബോബൻ. അറിയിപ്പ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോ ആണ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത്. ബിപിൻ തൊടുപുഴയാണ് പ്രണവിന്റെ ആ അപരൻ.
“പ്രണവ് മോഹൻലാലിനെ പോലിരിക്കുന്ന ബിപിൻ തൊടുപുഴയുമായി ഒരു അപ്രതീക്ഷിത കണ്ടുമുട്ടൽ. ഷൂട്ടിനിടയിലെ തമാശകൾ എന്ന കുറിപ്പോടെയാണ് ചാക്കോച്ചൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന് അഭിനയിക്കുന്ന ചിത്രമാണ് 'അറിയിപ്പ്'. മഹേഷ് നാരായണന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഷെബിന്‍ ബക്കർ മഹേഷ് നാരായണൻ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്നാണ് നിർമാണം. നോയ്ഡയിലാണ് അറിയിപ്പിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.
Content Highlights : Kunchacko boban Funny video, Pranav Mohanlal dupe, Ariyippu movie location video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..