ഏറെ കാലത്തെ പ്രണയത്തിനു ശേഷം വിവാഹിതരായവരാണ് കുഞ്ചാക്കോ ബോബനും പ്രിയയും. 14 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇരുവര്‍ക്കും ഒരു കുഞ്ഞു ജനിച്ചതിന്റെ സന്തോഷത്തിലാണ് അവരിപ്പോള്‍. ഇസഹാക്ക് എന്ന പേരിട്ട കുഞ്ഞിന്റെ വിശേഷങ്ങള്‍ ഇരുവരും ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം സംഭവിച്ച മറ്റൊരു സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് താരമിപ്പോള്‍. പ്രിയ പണ്ടു പഠിച്ച സ്കൂളില്‍ കുടുംബസമേതം പോയ അനുഭവമാണ് നടന് പങ്കുവെക്കുന്നത്.
പഠിച്ചിറങ്ങിയ ശേഷം 20 വര്‍ഷത്തിനിപ്പുറം ഇതാദ്യമായാണ് പ്രിയ തന്റെ പഴയ വിദ്യാലയത്തിലെത്തുന്നത് എന്ന് ചാക്കോച്ചന് പറയുന്നു. പഴയ ചുറുചുറുക്കാര്‍ന്ന സ്കൂള്‍കുട്ടിയായി പ്രിയ വേദിയില്‍ പ്രസംഗിക്കുന്നത് കൗതുകത്തോടെ നോക്കിനില്ക്കുന്ന ചാക്കോച്ചന്റെ ഫോട്ടോയും കുറിപ്പിനൊപ്പമുണ്ട്. ചാക്കോച്ചന്റെ കൈയില്‍ കുഞ്ഞ് 'ഇസ'യുമുണ്ട്.
കുഞ്ചാക്കോ ബോബന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
നമ്മുടെ പ്രിയപ്പെട്ടവരുടെ കണ്ണുകളില്‍ കാണുന്ന തിളക്കത്തെക്കാള്‍ വലുതായി മനസ്സില്‍ കാത്തു സൂക്ഷിക്കാന്‍ പോരുന്ന നല്ലോര്മകള് വേറെയില്ല. തിരുവനന്തപുരം
സെന്റ് തോമസ് സ്കൂളില്‍വച്ച്... പ്രിയയുടെ ബാച്ചിന്റെ പൂര്‍വവിദ്യാര്‍ഥിസംഗമത്തിന്.. സ്കൂളിൽ നിന്നിറങ്ങി ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി പ്രിയ പങ്കെടുത്തു.. അവളെ പഴയ ആ ക്യൂട്ട് സ്കൂള്‍ കുട്ടിയായി മാറ്റാൻ കഴിഞ്ഞതില്‍ ഏറെ അഭിമാനം.. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനത്തോടൊപ്പം...
Content Highlights : kunchacko boban facebook post priya izahaak